local lead 175 പേർക്ക്​ കോവിഡ്

164 പേർക്ക് സമ്പർക്കം വഴി, ആരോഗ്യപ്രവർത്തകർ എട്ട് തിരുവനന്തപുരം: സംസ്ഥാനത്ത് ഞായറാഴ്ച ഏറ്റവും കൂടുതല്‍ കോവിഡ് റിപ്പോര്‍ട്ട് ചെയ്തത്​ തലസ്ഥാനത്ത്​. ജില്ലയില്‍ 175 പേർക്ക്​ രോഗം സ്ഥിരീകരിച്ചു. 164 പേർക്ക് സമ്പർക്കം വഴിയാണ് രോഗം വ്യാപിച്ചത്. എട്ടുപേർ ആരോഗ്യപ്രവർത്തകരാണ്. നഗരത്തിലെ മിക്കസ്ഥലങ്ങളിലും കോവിഡ് വ്യാപിച്ചത് ആശങ്ക ഉയർത്തിയിട്ടുണ്ട്. നന്ദിയോട് പഞ്ചായത്തിലെ നാല്,12, കാട്ടാക്കട 16ാം വാർഡ്​ എന്നിവ പുതിയ ഹോട്​സ്പോട്ടുകളായി. ഞായറാഴ്ച ജില്ലയിൽ പുതുതായി 926 പേർ രോഗനിരീക്ഷണത്തിലായി. 1285 പേർ നിരീക്ഷണ കാലയളവ് രോഗ ലക്ഷണങ്ങളൊന്നുമില്ലാതെ പൂർത്തിയാക്കി. ജില്ലയിൽ 15,604 പേർ വീടുകളിലും 1245 പേർ സ്ഥാപനങ്ങളിലും കരുതൽ നിരീക്ഷണത്തിലുണ്ട്. ജില്ലയിലെ ആശുപത്രികളിൽ ഞായറാഴ്ച രോഗലക്ഷണങ്ങളുമായി 290 പേരെ പ്രവേശിപ്പിച്ചു. 407 പേരെ ഡിസ്ചാർജ് ചെയ്തു. ജില്ലയിൽ ആശുപത്രികളിൽ 2323 പേർ നിരീക്ഷണത്തിലുണ്ട്. ഞായറാഴ്ച 570 സാമ്പിളുകൾ പരിശോധനക്ക്​ അയച്ചു. 959 പരിശോധന ഫലങ്ങൾ ലഭിച്ചു. കൂടുതൽ പൂന്തുറയിൽ ഞായറാഴ്ച പോസിറ്റിവായതിൽ കൂടുതൽ പേർ പൂന്തുറയിലാണ്,15. പുതിയതുറ 11, പാറശ്ശാല 11, തിരുവല്ലം -10 എന്നിങ്ങനെയാണ്​ രോഗബാധിതർ. മറ്റു സ്ഥലങ്ങലിലെ രോഗബാധിതർ: പുല്ലുവിള-ഏഴ്, കടയ്ക്കാവൂർ - ആറ്, തൈവിളാകം- അഞ്ച്, അഞ്ചുതെങ്ങ്-നാല്, നെയ്യാറ്റിൻകര-നാല്, കാട്ടാക്കട-നാല്, മാണിക്യവിളാകം, ഉച്ചക്കട, കാക്കവിള, പൂവച്ചൽ, കൊല്ലംകോട്, വർക്കല എന്നിവിടങ്ങളിൽ -മൂന്ന്, അമ്പൂരി, കുടപ്പനമൂട്, ഉണ്ടപ്പാറ, കാരോട്, കീഴാറൂർ, കുന്നത്തുകാൽ, കരിംകുളം, കാഞ്ഞിരംകുളം, ചെങ്കൽ, ധനുവച്ചപുരം, നേമം, നെയ്യാർഡാം, മന്നംകോണം, മുതലപ്പൊഴി, വെള്ളറട , വലിയവേളി, വിളപ്പിൽശാല, വട്ടപ്പാറ എന്നിവിടങ്ങളിൽ രണ്ടു​ വീതം. അയിര വെളിയംകോട്ടുകോണം, ആനയറ പൂന്തി റോഡ്, ആര്യനാട്, ആമച്ചൽ, ആനാവൂർ, ഇലവുപാലം താന്നിമൂട്, ഉറിയക്കോട്, കൊല്ലയിൽ, കഴിവൂർ കരിച്ചാൽ, കാരക്കോണം, കോട്ടപ്പുറം, കോട്ടൂർ, കുളത്തൂർ കാരക്കോട്, കല്ലോട്, കുളത്തൂർ, ചാക്ക, താന്നിമൂട് കോഴോട്, തൈക്കാട്, തൃക്കണ്ണാപുരം, ധനുവച്ചപുരം, നാവായിക്കുളം, നെട്ടയം കക്കാട്, നെടുംകാട് വലിയവിള, നെല്ലിമൂട് ആവണക്കുഴി, പള്ളിക്കൽ, പേട്ട, പൂവാർ, പള്ളിയോട്, പള്ളം, പാച്ചല്ലൂർ, പേയാട്, പറണ്ടോട്, പെരുമ്പഴുതൂർ, ബീമാപള്ളി, മലയിൻകീഴ്, മുടപുരം, മുതലപ്പൊഴി, മരിയനാട്, വക്കം മണക്കാട്, വള്ളക്കടവ്, വലിയവിള, വെങ്ങാനൂർ കല്ലുവെട്ടാംകുഴി, ശംഖുംമുഖം എന്നിവിടങ്ങളിൽ ഓരോ ആൾക്കുമാണ് പരിശോധന ഫലം പോസിറ്റിവായത്. യു.എ.ഇയിൽ നിന്നെത്തിയ മാരായമുട്ടം, പെരുങ്കടവിള സ്വദേശികൾക്കും രോഗം സ്ഥിരീകരിച്ചു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.