lead കോവിഡ് ചികിത്സക്കായി നഗരത്തിൽ 1000 കിടക്ക സജ്ജമാക്കും

കൊല്ലം: കോവിഡ് രോഗികളെ ചികിത്സിക്കുന്നതിനായി നഗരത്തിൽ 1000 കിടക്കകൾ സജ്ജമാക്കാൻ കോർപറേഷൻ കൗൺസിൽ യോഗം തീരുമാനിച്ചു. ബിഷപ്​ ജെറോം എൻജിനീയറിങ് കോളജ്, എസ്.എൻ ലോ കോളജ്, ഷൈൻസ് ലോഡ്ജ് എന്നിവ കൂടാതെ ആശ്രാമം ഹോക്കി സ്​റ്റേഡിയത്തിലുമായാണ് 1000 കിടക്ക സജ്ജമാക്കുക. മാടൻനട എം.ടി.എം ആശുപത്രി ക്വാറൻറീൻ സൻെററാക്കും. ആശുപത്രിയുടെ നവീകരണം ഉടമ തന്നെ നിർവഹിക്കും. നിർധനരായവർക്ക് സൗജന്യ ഇൻസ്​റ്റിറ്റ്യൂഷനൽ ക്വാറൻറീൻ ലഭ്യമാക്കും. കോവിഡ് വ്യാപനം തടയുന്നതിൻെറ ഭാഗമായി തീരദേശത്ത്​ 10 വീടുകൾ ചേർത്ത് ക്ലസ്​റ്റർ രൂപവത്​കരിക്കും. പുറത്തുനിന്നുള്ളവർ തീരദേശ മേഖലയിലേക്ക് എത്തുന്നത്​ തടയാൻ വാർഡ് നിരീക്ഷണ സമിതികൾ രംഗത്തുണ്ടാകും. എൽ.ഇ.ഡി തെരുവുവിളക്ക് കരാർ റദ്ദ് ചെയ്ത് ആഗോള ടെൻഡർ വിളിക്കണമെന്ന് യു.ഡി.എഫ് പാർലമൻെററി ലീഡർ എ.കെ. ഹഫീസ് ആവശ്യപ്പെട്ടു. നേരത്തേ തീരുമാനിച്ച വ്യവസ്ഥകളിൽനിന്ന് വ്യത്യസ്തമായ നിബന്ധനകളാണ് ഉൾപ്പെടുത്തിയിരിക്കുന്നത്. ഭരണസമിതിയുടെ കാലാവധി തീരാൻ രണ്ടു മാസം ശേഷിക്കെ, കരാർ നടപ്പാക്കാനാവില്ലെന്നും അദ്ദേഹം പറഞ്ഞു. എൽ.ഇ.ഡി വിളക്ക് സ്ഥാപിക്കുന്നതിലെ കരാറുമായി ബന്ധപ്പെട്ട ഫയൽ സർക്കാറിൻെറ കൈവശമാണെന്ന് മേയർ ഹണി ബെഞ്ചമിൻ മറുപടി പറഞ്ഞു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.