lead ചിത്രം തെളിഞ്ഞു, പ്രചാരണം രണ്ടാം ഘട്ടത്തിലേക്ക്

Attention തിരുവനന്തപുരം: തദ്ദേശസ്വയംഭരണ തെരഞ്ഞെടുപ്പിലേക്കുള്ള മത്സരചിത്രം തെളിഞ്ഞതോടെ മുന്നണി സ്ഥാനാർഥികൾക്കും പ്രവർത്തകർക്കും ഇനി ഉറക്കമില്ലാനാളുകൾ. പത്രിക പിൻവലിക്കാനുള്ള അവസാന ദിവസമായ തിങ്കളാഴ്​ച വിമതന്മാരെയും സ്വതന്ത്രന്മാരെയും മെരുക്കാനുള്ള ശ്രമത്തിലായിരുന്നു പാർട്ടികൾ. ചർച്ചയുടെ ഫലമായി ഒറ്റപ്പെട്ട ഇടങ്ങളിൽ വിമതന്മാർ പിന്മാറിയെങ്കിലും സിറ്റിങ് സീറ്റുകളിലടക്കം മുന്നണികൾക്ക്​ തലവേദനയായി ചിലർ മത്സരംഗത്ത് ഉറച്ച് നിൽക്കുകയാണ്. എന്തായാലും വരുന്നിടത്ത് ​െവച്ച് കാണാം എന്ന നിലയിലാണ് സ്ഥാനാർഥികൾ. സ്ഥാനാർഥിയുടെ പുത്തൻ പടവുമായി പോസ്​റ്ററുകളും കട്ടൗട്ടുകളും നിരത്തി എൽ.ഡി.എഫും യു.ഡി.എഫും ബി.ജെ.പിയും രണ്ടാംഘട്ട പ്രചാരണത്തിലേക്ക് കടന്നു. വരുംദിവസങ്ങളിൽ സംസ്ഥാന നേതാക്കളെ രംഗത്തിറക്കിക്കൊണ്ടുള്ള പ്രചാരണങ്ങളാണ് ഉദ്ദേശിക്കുന്നത്. കൂടുതൽ സ്‌ക്വാഡുകൾ തയാറാക്കിയും പ്രചാരണം കൂടുതൽ കടുപ്പിച്ചും കളം നിറയാനുള്ള പദ്ധതികളും അണിയറയിൽ പൂർത്തിയായിക്കൊണ്ടിരിക്കുകയാണ്. സ്ഥാനാർഥികൾ വാർഡിൽ കുറഞ്ഞത് രണ്ടു റൗണ്ടെങ്കിലും പര്യടനം പൂർത്തീകരിച്ച ശേഷം ദുർബലമായ മേഖലകൾ കേന്ദ്രീകരിച്ച് പ്രവർത്തനം വ്യാപിപ്പിക്കും. ചാഞ്ചാടി നിൽക്കുന്നവരെ അടുപ്പിക്കാൻ പ്രത്യേക തന്ത്രവും ആവിഷ്‌കരിക്കും. ഓരോ ദിവസവും കാണേണ്ട വോട്ടർമാരുടെ എണ്ണം, ചെന്നെത്തേണ്ട മേഖലകൾ, ദൂരസ്ഥലത്ത് താമസിക്കുന്ന വോട്ടർമാരുടെ പട്ടിക തയാറാക്കൽ, അവരുടെ ഫോൺ നമ്പർ ശേഖരിക്കൽ എന്നിങ്ങനെ ചെയ്തുതീർക്കേണ്ട ചുമതലകൾ പ്രവർത്തകർക്ക് വീതിച്ചുനൽകിക്കൊണ്ടുള്ള പ്രവർത്തനങ്ങൾക്ക് ബൂത്ത് തലത്തിൽ തുടക്കമായിട്ടുണ്ട്. ഇതിനുപുറമെ പാർട്ടിയുമായി ഇടഞ്ഞ് നിൽക്കുന്നവരെ അടുപ്പിക്കാനും ഇവരിലൂടെ കൂടുതൽ വോട്ട് സ്വരൂപിക്കാനുമുള്ള തന്ത്രങ്ങളും അണിയറയിൽ സജീവമാണ്.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.