Lead നഗരത്തിലും രോഗവ്യാപനം, തലസ്ഥാനം ആശങ്കയിൽ

173 ൽ 152 വും സമ്പർക്കം വഴി ഉറവിടമറിയാത്തവർ നാല് പുല്ലുവിള-39, പൂന്തുറ- 30 തിരുവനന്തപുരം: ജില്ലയിൽ ശനിയാഴ്ച 173 പേർക്ക് കോവിഡ് സ്ഥിരീകരിച്ചു. അതോടെ തലസ്ഥാനത്ത്​ ആശങ്ക രൂക്ഷമായി. ജില്ലയിൽ നേരത്തെ നടന്ന രണ്ട് മരണങ്ങൾകൂടി കോവിഡ് ആണെന്ന് സ്ഥിരീകരിച്ചു. പൂന്തുറ ചേരിയമുട്ടം സ്വദേശിയുടെയും(70) പാറശ്ശാല സ്വദേശി (60)യുടെയും പരിശോധനഫലമാണ് ​േപാസിറ്റിവായത്. പാറശ്ശാല സ്വദേശിയുടെ മൃതദേഹം മെഡിക്കൽ കോളജ് ആശുപത്രിയിൽ സൂക്ഷിച്ചിരിക്കുകയായിരുന്നു. 90 ശതമാനത്തോളം സമ്പർക്കം വഴിയാണ് രോഗം പകരുന്നത്. പൂന്തുറയിലും പുല്ലുവിളയിലും സമൂഹവ്യാപനം വഴി കൂടുതൽ പേരിലേക്ക് രോഗം വ്യാപിക്കുകയാണ്. ശനിയാഴ്ച കോവിഡ് സ്ഥിരീകരിച്ചവരിൽ 152 പേർക്കും സമ്പർക്കം വഴി നാലുപേരുടെ ഉറവിടം വ്യക്തമല്ല പുല്ലുവിള, പൂന്തുറ മേഖലകളിൽ ശനിയാഴ്ചയും രോഗവ്യാപനം കുറഞ്ഞിട്ടില്ല പുല്ലുവിളയിൽ 39 ഉം പൂന്തുറയിൽ 30ഉം പേർക്കാണ് കോവിഡ് ചെറിയതുറ, പുതിയതുറ, പാറശ്ശാല, വിഴിഞ്ഞം, പൂവാർ, അഞ്ചുതെങ്ങ്, മുക്കോല, കടകംപള്ളി, വാമനപുരം, മുട്ടത്തറ, വിളപ്പിൽശാല, കരകുളം, വട്ടവിള, കോട്ടുകാൽ, പനവൂർ, നാവായിക്കുളം, കുളത്തൂർ സ്വദേശികൾക്കും പരിശോധനാ ഫലം ​േപാസിറ്റിവ്. മെഡിക്കൽ കോളജിൽ ചികിത്സയിൽ കഴിയുന്ന ആറ് പേർക്കും പാങ്ങോട് മിലിറ്ററി ആശുപത്രിയിൽ ചികിത്സയിൽ കഴിയുന്ന ഒരാൾക്കും രോഗം സ്ഥിരീകരിച്ചു. ജനറൽ ഹോസ്പിറ്റലിൽ ചികിത്സയിൽ കഴിയുന്ന ഖത്തറിൽ നിന്നെത്തിയ 28 കാരനും അമേരിക്കയിൽ നിന്നെത്തിയ ബാബുജി നഗർ(ജനറൽ ഹോസ്പിറ്റൽ) സ്വദേശിക്കും(61) യു.എ.ഇയിൽ നിന്നെത്തിയ പട്ടം സ്വദേശി (45)ക്കും യു.എസ്.എയിൽ നിന്നെത്തിയ ബാബുജിനഗർ സ്വദേശിനി(59)ക്കും പോസിറ്റിവ്​. ശനിയാഴ്ച ജില്ലയിൽ പുതുതായി 900 പേർ രോഗനിരീക്ഷണത്തിലായി. 1038 പേർ നിരീക്ഷണ കാലയളവ് രോഗലക്ഷണങ്ങളൊന്നുമില്ലാതെ പൂർത്തിയാക്കി. ജില്ലയിൽ 17,180 പേർ വീടുകളിലും 1,592 പേർ സ്ഥാപനങ്ങളിലും കരുതൽ നിരീക്ഷണത്തിലുണ്ട്. ജില്ലയിലെ ആശുപത്രികളിൽ രോഗലക്ഷണങ്ങളുമായി 942 പേരെ പ്രവേശിപ്പിച്ചു. 63 പേരെ ഡിസ്ചാർജ് ചെയ്തു. ജില്ലയിൽ ആശുപത്രികളിൽ 1895 പേർ നിരീക്ഷണത്തിലുണ്ട്. ശനിയാഴ്ച 664 സാമ്പിളുകൾ പരിശോധനക്കായി അയച്ചു. 534 പരിശോധനഫലങ്ങൾ ലഭിച്ചു. ജില്ലയിൽ 72 സ്ഥാപനങ്ങളിൽ ആയി 1592 പേർ നിരീക്ഷണത്തിൽ കഴിയുന്നുണ്ട്.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.