kl

കൊല്ലം: പാലത്തായി, വാളയാർ കേസുകളിൽ സ്ത്രീകളുടെയും പെൺകുട്ടികളുടെയും അവകാശം സംരക്ഷിക്കാൻ കേരള സർക്കാറിന് കഴിഞ്ഞില്ലെന്ന് യൂത്ത് കോൺഗ്രസ്. അന്വേഷണം നടത്തുന്ന ക്രൈംബ്രാഞ്ച് പരാജയമാ​െണന്നാരോപിച്ച് യൂത്ത് കോൺഗ്രസ് ജില്ല ക്രൈംബ്രാഞ്ച് ഓഫിസിന്​​ മുന്നിൽ ജനകീയ കുറ്റപത്രം സമർപ്പിച്ചു. സംസ്ഥാന സെക്രട്ടറി വിഷ്ണു സുനിൽ പന്തളം ഉദ്ഘാടനം ചെയ്തു. കൊല്ലം ബ്ലോക് പ്രസിഡൻറ് എ.എസ്. ശരത് മോഹൻ അധ്യക്ഷതവഹിച്ചു. കെ.എസ്‌.യു ജില്ല വൈസ് പ്രസിഡൻറ് കൗശിക് എം. ദാസ്, ഒ.ബി. രാജേഷ്, ഹർഷാദ്, ബിച്ചു കൊല്ലം, അജു ചിന്നക്കട, സച്ചിൻ പ്രതാപ്, ഷെഹൻഷാ, മഹേഷ് മനു, പ്രവീൻ കൊടുംതറ, സ്​റ്റാലിൻ എന്നിവർ സംസാരിച്ചു. ഫോട്ടോ ക്യാപ്ഷൻ: Palathai kuttapathram Youth Congress kollam12.jpg ജില്ലാ ക്രൈംബ്രാഞ്ച് ഓഫിസിന് മുന്നിൽ യൂത്ത് കോൺഗ്രസ് നടത്തിയ സമരം സംസ്ഥാന സെക്രട്ടറി വിഷ്ണു സുനിൽ പന്തളം ഉദ്ഘാടനം ചെയ്യുന്നു

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.