kl ഹെൽത്ത് ഇൻസ്പെക്ടറെ ഉപരോധിച്ചു

കൊല്ലം: മാനദണ്ഡം പാലിക്കാതെ കോവിഡ് ബാധിച്ച്​ മരിച്ചവരുടെ മൃതദേഹങ്ങൾ മുളങ്കാടകം ശ്മശാനത്തിൽ സംസ്കരിക്കുന്നതിനെതിരെ യൂത്ത് കോൺഗ്രസി​ൻെറ നേതൃത്വത്തിൽ മുളങ്കാടകം ഹെൽത്ത് ഇൻസ്പെക്ടറെ ഉപരോധിച്ചു. കെ.എസ്‌.യു കൊല്ലം നിയോജകമണ്ഡലം പ്രസിഡൻറ്​ ബിച്ചു കൊല്ലം ഉദ്ഘാടനം ചെയ്തു. യൂത്ത് കോൺഗ്രസ് കൊല്ലം വെസ്​റ്റ്​ മണ്ഡലം പ്രസിഡൻറ്​ സച്ചിൻ പ്രതാപൻ അധ്യക്ഷത വഹിച്ചു. കലക്​ടറേറ്റ്​ ധർണ കൊല്ലം: പുനലൂർ എസ്​.സി , എസ്​.ടി സർവിസ്​ സഹകരണ സംഘത്തിലെ ഭരണസമിതിയെ പിരിച്ചുവിട്ട ജോയൻറ് രജിസ്​ട്രാറുടെ തെറ്റായ നടപടിക്കെതിരെ ഭരണസമിതി അംഗങ്ങളായ പ്രഭാ പ്രസാദ്, സി. സത്യനാഥൻ, ആർ. അജികുമാർ, പി. ശശി, ജി. ജയ, രാജു. കെ എന്നിവർ കലക്ടറേറ്റ് പടിക്കൽ ധർണ നടത്തി. സി.എം.പി ജില്ല സെക്രട്ടറി സി.കെ. രാധാകൃഷ്ണൻ ഉദ്ഘാടനം ചെയ്തു. മുൻ സെക്രട്ടറി സി. ബാലചന്ദ്രൻ അധ്യക്ഷത വഹിച്ചു. കെ.പി.സി.സി വൈസ്​ പ്രസിഡൻറ് ഷാനവാസ്​ ഖാൻ, ഡി.സി.സി പ്രസിഡൻറ് ബിന്ദു കൃഷ്ണ, വൈസ്​ പ്രസിഡൻറ് പി. ജർമിയാസ്​, വെൽ​െഫയർ പാർട്ടി നേതാവ് ഷൗക്കത്തലി എന്നിവർ സംസാരിച്ചു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.