തുമ്പ-പള്ളിത്തുറ മേഖലയിൽ കടൽക്ഷോഭമുണ്ടായ ഭാഗം
കഴക്കൂട്ടം: തുമ്പ പള്ളിത്തുറ മേഖലയിൽ കടൽക്ഷോഭം രൂക്ഷം. വി.എസ്.എസ്.സി നോർത്ത് ഗേറ്റിനു സമീപം പള്ളിത്തുറയിൽ ആറു വീടുകൾ കടലേറ്റ ഭീഷണിയിലാണ്. ഷീല ബേബിച്ചൻ, ബേബി, ജൂലൈന ആന്റണി, ജോന ക്ലമന്റ്, അൽഫോൺസ ഒളിവർ, ഊർസിലി ആന്റണി തുടങ്ങിയവരുടെ വീടുകളാണ് ഭീഷണിയിലായത്.
മണൽചാക്കുകൾ നിരത്തി വീട് തകരാതെ നോക്കുകയാണ് നാട്ടുകാർ. ഈ ഭാഗത്തെ നിരവധി തെങ്ങുകളും കടലെടുത്തു. ഇന്നലെ ഉച്ചയോടെയാണ് കടൽക്ഷോഭം കൂടുതൽ രൂക്ഷമായത്. ശക്തമായ കടലേറ്റത്തെ തുടർന്ന് ഈ മേഖലയിൽ തിങ്കളാഴ്ചയും പരമ്പരാഗത മത്സ്യ തൊഴിലാളികൾക്ക് വള്ളം ഇറക്കാനായില്ല.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.