പിടിയിലായ പ്രതികൾ
കഴക്കൂട്ടം: ഹണിട്രാപ്പിലൂടെ യുവാവിന്റെ ആഡംബര കാറും പണവും സ്വർണ്ണാഭരണങ്ങളും ഫോണുകളും തട്ടിയെടുത്ത കേസിൽ അറസ്റ്റിലായ മൂന്നു പ്രതികളെ കോടതി റിമാൻഡ് ചെയ്തു. നെയ്യാറ്റിൻകര സ്വദേശി കാർത്തിക് (23) ,പേയാട് സ്വദേശി അർഷാദ് (29), പാലോട് സ്വദേശി ആസിഫ് (28) എന്നിവരെയാണ് കോടതി റിമാൻഡ് ചെയ്തത്.
സംഭവവുമായി ബന്ധപ്പെട്ട് കഴക്കൂട്ടം പോലീസിന്റെ അന്വേഷണത്തിലാണ് ആലപ്പുഴയിൽ നിന്ന് പ്രതികൾ പിടിയിലായത് . സംഭവത്തിൽ കൂടുതൽ പ്രതികളുടെ അറസ്റ്റ് വരും ദിവസങ്ങളിൽ ഉണ്ടാകും എന്ന് കഴക്കൂട്ടം പോലീസ് പറഞ്ഞു. അറസ്റ്റിലായ അർഷാദ് എസ്ഡിപിഐ പ്രവർത്തകനാണെന്ന് പോലിസ് പറഞ്ഞു.
അർഷാദിനെ എ.ടി.എസ് (ആൻറി ടെററിസ്റ്റ് ടീം ) കഴക്കൂട്ടം സ്റ്റേഷനിൽ എത്തി ചോദ്യം ചെയ്തു. യുവാവിൽ നിന്ന് തട്ടിയെടുത്ത ആഡംബരക്കാർ പോലീസ് കണ്ടെടുത്തു. ബാക്കിയുള്ള പ്രതികൾ ഉടൻ പിടിയിലാവുമെന്ന് കഴക്കൂട്ടം പോലീസ് പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.