Posted On
date_range Updated On
date_range പന്നിയുടെ ആക്രമണത്തിനിരയായ യുവാവ് ബോധമറ്റ് ആശുപത്രിക്കിടക്കയില്‍
കല്ലറ: കാട്ടുപന്നിയുടെ ആക്രമണത്തില്‍ പരിക്കേറ്റ യുവാവ് ആശുപത്രിയില്‍. കല്ലറ തുമ്പോട് ആദര്‍ശ് ഭവനില്‍ ആദര്‍ശാണ് (27) ബോധമറ്റ് ആശുപത്രിയിൽ കഴിയുന്നത്.
മാര്‍ച്ച് 29ന് രാത്രി 10ന് കല്ലറ തറട്ട ജങ്ഷന് സമീപമാണ് ആദര്‍ശിനെ പന്നി ആക്രമിച്ചത്. ബൈക്കില്‍നിന്ന് തെറിച്ചുവീണ് സാരമായി പരിക്കേറ്റ് ബോധം നഷ്ടപ്പെട്ടു.
തിരുവനന്തപുരം മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ ഒരാഴ്ചത്തെ ചികിത്സക്കുശേഷം ഓപറേഷനും നടത്തി. എന്നാല്‍, ഇതിനുശേഷവും ബോധമറ്റനിലയില്‍ ചികിത്സയിലാണ് ആദർശ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.