ബിജു, രഞ്ജിത്ത്
Posted On
date_range Updated On
date_range പ്രഭാത നടത്തത്തിനിടെ വിമുക്തഭടന് മർദനം: രണ്ടുപേർ അറസ്റ്റിൽ
കല്ലറ: പ്രഭാത സവാരിക്കിറങ്ങിയ വിമുക്തഭടനെ ക്രൂരമായി മർദിച്ച സംഭവത്തില്‍ രണ്ടുപേര്‍ അറസ്റ്റിലായി. ഭരതന്നൂര്‍ ശിവക്ഷേത്രത്തിന് സമീപം ഷിബു ഭവനില്‍ വിജയകുമാറിനാണ് (52) മര്‍ദനമേറ്റത്. സംഭവത്തില്‍ നിരവധി കേസുകളില്‍ പ്രതിയായ പാപ്പാന്‍ രഞ്ജിത്ത് എന്ന രഞ്ജിത്ത് (37), ഭരതന്നൂര്‍ ലെനിന്‍കുന്ന് സൂര്യ വിലാസത്തില്‍ ബിജു (42) എന്നിവരെയാണ് പാങ്ങോട് പൊലീസ് അറസ്റ്റ് ചെയ്തത്.
ചൊവ്വാഴ്ച രാവിലെയായിരുന്നു സംഭവം. പ്രഭാത നടത്തത്തിനിടയില്‍ പ്രതികള്‍ വിജയകുമാറുമായി വാക്കുതര്‍ക്കത്തിലേര്‍പ്പെടുകയും മർദിക്കുകയുമായിരുന്നു. അക്രമത്തില്‍ തലക്ക് ഗുരുതരമായി പരിക്കേറ്റ വിജയകുമാര്‍ ചികിത്സയിലാണ്. പാങ്ങോട് സി.ഐ.എന്‍. സുനീഷിന്റെ നേതൃത്വത്തില്‍ പിടികൂടിയ പ്രതികളെ നെടുമങ്ങാട് കോടതിയില്‍ ഹാജരാക്കി റിമാന്‍ഡ് ചെയ്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.