K3 001 കലക്ടറുടെ ഉത്തരവിനെതിരെ റവന്യൂ ജീവനക്കാർ പ്രതിഷേധിച്ചു

കൊല്ലം: കോർപറേഷൻ പരിധിയിലെ മാലിന്യ നിർമാർജന ചുമതല വില്ലേജ് ഓഫിസർമാരുടെയും റവന്യൂ ജീവനക്കാരുടെയും ചുമലിൽ അടിച്ചേൽപിച്ച കലക്ടറുടെ വിവാദ ഉത്തരവിനെതിരെ കേരള റവന്യൂ ഡിപ്പാർട്ട്മൻെറ് സ്​റ്റാഫ് അസോസിയേഷൻ (കെ.ആർ.ഡി.എസ്.എ) നേതൃത്വത്തിൽ പ്രതിഷേധ സംഗമം നടത്തി. കലക്ടറേറ്റിന് മുന്നിൽ സംസ്ഥാന ട്രഷറർ ജി. ജയകുമാർ ഉദ്ഘാടനം ചെയ്തു. സംസ്ഥാന സെക്ര​േട്ടറിയറ്റ് അംഗം എ. ഗ്രേഷ്യസ്, സംസ്ഥാന കമ്മിറ്റിയംഗം കെ.ജി. ഗോപകുമാർ, ജില്ല പ്രസിഡൻറ് ബി. ശ്രീകുമാർ, ജില്ല സെക്രട്ടറി ആർ. സുഭാഷ്, ജോയൻറ് കൗൺസിൽ ജില്ല കമ്മിറ്റിയംഗം ഡി. അശോകൻ, ജില്ല ജോയൻറ് സെക്രട്ടറി ഐ. ഷിഹാബുദീൻ എന്നിവർ സംസാരിച്ചു. കൊല്ലം താലൂ​േക്കാഫിസിന് മുന്നിൽ സെക്ര​േട്ടറിയറ്റ് അംഗം എ. ഗ്രേഷ്യസ്, കരുനാഗപ്പള്ളി താലൂ​േക്കാഫിസിൽ സംസ്ഥാന കമ്മിറ്റിയംഗം എ.ആർ. അനീഷ്, കൊട്ടാരക്കര താലൂക്കിൽ സംസ്ഥാന കമ്മിറ്റിയംഗം സതീഷ് കെ. ഡാനിയേൽ, പത്തനാപുരത്ത് ജില്ല ജോയൻറ് സെക്രട്ടറി എ.ആർ. രാജേന്ദ്രൻ, പുനലൂരിൽ സംസ്ഥാന സെക്രട്ടറി സുധർമ എന്നിവർ ഉദ്ഘാടനം ചെയ്തു. കലക്ടറുടെ പിന്തിരിപ്പൻ ഉത്തരവ് പിൻവലിക്കുംവരെ സമരം തുടരുമെന്ന് കെ.ആർ.ഡി.എസ്.എ ജില്ല കമ്മിറ്റി അറിയിച്ചു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.