for election page കിഴക്കൻമേഖലയിലെ ബാലറ്റിൽ തമിഴും

No MODEM പുനലൂർ: കിഴക്കൻ മലയോരമേഖലയിൽ തമിഴ് വോട്ടർമാർ അധിവസിക്കുന്ന ഇടങ്ങളിലെ ത്രിതല ബാലറ്റിൽ തമിഴിലും സ്ഥാനാർഥികളുടെ പേര് രേഖപ്പെടുത്തും. ആര്യങ്കാവ് പഞ്ചായത്തിലെ 13 വാർഡുകളിൽ ആറിലും ബാലറ്റിൽ തമിഴുണ്ടാകും. തെന്മല പഞ്ചായത്തിലെ നാഗമല, ആര്യങ്കാവിലെ അമ്പനാട് ഈസ്​റ്റ്​, അമ്പനാട് വെസ്​റ്റ്​, ഫ്ലോറൻസ്, നെടുമ്പാറ, വെഞ്ച്വർ പൂത്തോട്ടം വാർഡുകളിലും അഞ്ചൽ ബ്ലോക്ക് പഞ്ചായത്തിലെ തെന്മല, ആര്യങ്കാവ്, തിങ്കൾക്കരിക്കം ഡിവിഷനുകളിലും മത്സരിക്കുന്ന സ്ഥാനാർഥികളുടെ പേരാണ് തമിഴിലും ഉണ്ടാകുക. ഈ വാർഡുകളിലെ വോട്ടർമാരിൽ ന​െല്ലാരുഭാഗം തമിഴ്നാട്ടിൽനിന്നുള്ള തോട്ടം തൊഴിലാളികളാണ്. പതിറ്റാണ്ടുകൾക്ക് മുമ്പ് ഇവിടുള്ള സ്വകാര്യ എസ്​റ്റേറ്റുകളിൽ ജോലി​െക്കത്തിയവരാണിവർ. ഇവരിൽ പുതിയ തലമുറയിലുള്ളവർക്ക് മലയാളം അറിയാമെങ്കിലും പ്രായമേറിയവരിൽ പലർക്കും തമിഴ് മാത്രമേ അറിയൂ. ഇത് പരിഗണിച്ചാണ് ബാലറ്റിൽ തമിഴും ഉൾക്കൊള്ളിക്കുന്നത്. പല വാർഡുകളിലും മത്സരിക്കുന്ന സ്ഥാനാർഥികളിൽ തമിഴ് വംശജരുമുണ്ട്​. വിമതരുൾപ്പെടെ അഞ്ചുപേരെ കോൺഗ്രസ് പുറത്താക്കി അഞ്ചാലുംമൂട്: വിമത സ്ഥാനാർഥിയുൾപ്പെടെ അഞ്ചുപേരേ കോൺഗ്രസ് പ്രാഥമികാംഗത്വത്തിൽനിന്ന് പുറത്താക്കി. ഇവരെ പുറത്താക്കിയതായി ഡി.സി.സി പ്രസിഡൻറ് ബിന്ദുകൃഷ്ണയാണ് വാർത്തകുറിപ്പിലൂടെ അറിയിച്ചത്. വിമത സ്ഥാനാർഥിയായി മത്സരിക്കുന്ന മരിയാ ആനന്ദി, അഞ്ചാലുംമൂട് ബ്ലോക്ക് കമ്മിറ്റി സെക്രട്ടറി ശിവൻപിള്ള, മതിലിൽ ഡിവിഷൻ പ്രസിഡൻറ് മെർലിൻ ആൻറണി, മണ്ഡലം കമ്മിറ്റി ജനറൽ സെക്രട്ടറി ദീപേഷ്, ബൂത്ത് പ്രസിഡൻറ് എഡിൻ, ബാലചന്ദ്രൻ പിള്ള എന്നിവരെയാണ് പുറത്താക്കിയത്. കൊല്ലം കോർപറേഷനിലെ മതിലിൽ ഡിവിഷനിൽ ആർ.എസ്.പിയിലെ ടെൽസാ തോമസാണ് മത്സരിക്കുന്നത്​. കോൺഗ്രസാണ്​ ഇവിടെ മത്സരിച്ചുവന്നത്​. ഇൗ സാഹചര്യത്തിലാണ് മരിയ ആനന്ദിയെ സ്വതന്ത്ര സ്ഥാനാർഥിയായി മത്സരത്തിനിറക്കിയത്. വിമതരുടെ നീക്കത്തിൽ നടപടിയെടുക്കണമെന്നാവശ്യപ്പെട്ട് പ്രാദേശിക കോൺഗ്രസ് നേതാക്കൾ ജില്ല നേതൃത്വത്തിന് പരാതി നൽകിയിരുന്നു. കോൺഗ്രസിൽനിന്ന്​ പുറത്താക്കി കരുനാഗപ്പള്ളി: ആലപ്പാട് ഗ്രാമപഞ്ചായത്തിലെ ശ്രായിക്കാട് ആറാം വാർഡിലെ യു.ഡി.എഫ് സ്ഥാനാർഥിക്കെതിരെ റിബലായി മത്സരിക്കുന്ന മത്സ്യത്തൊഴിലാളി കോൺഗ്രസ് ഓച്ചിറ ബ്ലോക്ക് സെക്രട്ടറിമായ അഭിലാഷ്, പ്രസിഡൻറ്​ ആർ. കൃഷ്ണദാസ്, തൈമുട്ടിൽ രുദ്രൻ വാഴകൂട്ടത്തിൽ ബേബി എന്നിവരെ കോൺഗ്രസ്​ പ്രാഥമികാംഗത്വത്തിൽനിന്ന് പുറത്താക്കി.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.