for election page... തിരുവനന്തപുരം കോർപറേഷൻ: യു.ഡി.എഫ്​ പ്രകടനപത്രിക പുറത്തിറക്കി

NO MODEM *സൗജന്യ ആരോഗ്യപരിരക്ഷാ പാക്കേജ്​, സൗജന്യ ഇൻറര്‍നെറ്റ് തിരുവനന്തപുരം: അധികാരത്തിലെത്തിയാല്‍ തിരുവനന്തപുരം കോർപറേഷനിൽ നടപ്പാക്കാന്‍ ഉദ്ദേശിക്കുന്ന 80 ഇന കർമപദ്ധതികളുമായി 'അനന്ത സമൃദ്ധി' എന്ന പേരില്‍ യു.ഡി.എഫ് തെരഞ്ഞെടുപ്പ് പ്രകടനപത്രിക പുറത്തിറക്കി. 'നമ്മുടെ നഗരം നമ്മുടെ ഭവനം' സമഗ്ര പദ്ധതിയിലൂടെ നഗരസഭയെ ദേശീയ വികസന മാതൃകയാക്കുക എന്നതാണ് ലക്ഷ്യം. ഡി.സി.സി പ്രസിഡൻറ്​ നെയ്യാറ്റിന്‍കര സനല്‍ പ്രകടനപത്രിക പ്രകാശനം ചെയ്തു. മാലിന്യമുക്ത നഗരം നമ്മുടെ അവകാശം എന്ന് പ്രഖ്യാപിച്ച്​ സമ്പൂർണ ശുചിത്വം ഉറപ്പുവരുത്തുമെന്ന്​ പ്രകടനപത്രിക പറയുന്നു. എല്ലാ നഗരവാസികള്‍ക്കും സൗജന്യ ആരോഗ്യപരിരക്ഷാ പാക്കേജ് നടപ്പാക്കും. സുഗമവും ആരോഗ്യകരവുമായ ഗതാഗതം ഉറപ്പുവരുത്തും. തെരഞ്ഞെടുക്കപ്പെട്ട മേഖലകളില്‍ വാക് വേ സംവിധാനം നടപ്പാക്കും. സേവന ഫീസ് വർധനക്ക്​ നഗരസഭയില്‍ അഞ്ചു വര്‍ഷത്തേക്ക് അവധി പ്രഖ്യാപിക്കും. ഒരു ഫയലും കെട്ടിക്കിടക്കാതെ 'സിറോ ഫയല്‍' സംവിധാനം സേവനാവകാശമായി പ്രഖ്യാപിക്കും. 100 വാര്‍ഡിലും ആധുനിക നിലവാരം ഉറപ്പുവരുത്തുന്ന ഭക്ഷണശാലകള്‍ ആരംഭിക്കും. ജനസേവന കേന്ദ്രങ്ങള്‍ ഉള്‍പ്പെടെ നഗരത്തിലെ എല്ലാ പ്രധാന കേന്ദ്രങ്ങളിലും സൗജന്യ ഇൻറര്‍നെറ്റ് സൗകര്യം ഏർപ്പെടുത്തുമെന്നും പ്രകടനപത്രിക വാഗ്​ദാനം ചെയ്യുന്നു. യു.ഡി.എഫ് ജില്ല ചെയര്‍മാന്‍ അഡ്വ. പി.കെ. വേണുഗോപാല്‍ അധ്യക്ഷതവഹിച്ചു. കെ.പി.സി.സി വൈസ്​ പ്രസിഡൻറ്​ ടി. ശരത്ചന്ദ്രപ്രസാദ്, വി.എസ്. ശിവകുമാര്‍, കെ. മോഹന്‍കുമാര്‍, എം. വിന്‍സൻറ്​, ബാബു ദിവാകരന്‍, ബീമാപള്ളി റഷീദ്, എം.ആര്‍. മനോജ്, അഡ്വ. വി.എസ്. മനോജ്കുമാര്‍, മണക്കാട് സുരേഷ്, വിജയന്‍ തോമസ്, എം.എ. വാഹിദ്, ജോണ്‍ വിനേഷ്യസ്, കെ. മഹേശ്വരന്‍ നായര്‍, കൈമനം പ്രഭാകരന്‍, അഡ്വ. വിനോദ്‌ സെന്‍, വി. ജയചന്ദ്രന്‍, ഡി. സുദര്‍ശനന്‍ തുടങ്ങിയവര്‍ സംബന്ധിച്ചു. നഗരസഭയിലെ കഴിഞ്ഞ 25 കൊല്ലത്തെ ഇടതുഭരണത്തി​ൻെറ പോരായ്​മകൾ അടയാളപ്പെടുത്തുന്ന കുറ്റപത്രം 'കുറ്റവും ശിക്ഷയും' ചടങ്ങില്‍ പുറത്തിറക്കി.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.