തിരുവനന്തപുരം: മുഖ്യമന്ത്രിയുടെ മുൻ പ്രൈവറ്റ് സെക്രട്ടറിയും നിലവിൽ ഒാഫിസർ ഒാൺ സ്പെഷൽ ഡ്യൂട്ടിയുമായ ആർ. മോഹെൻറ ഭാര്യ ഡോ. പൂർണിമ മോഹനെ കേരള സർവകലാശാലയിൽ മലയാള മഹാ നിഘണ്ടുവിെൻറ (െലക്സിക്കൺ) മേധാവിയായി (എഡിറ്റർ) നിയമിക്കുന്നതിന് പുറപ്പെടുവിച്ച വിജ്ഞാപനത്തിൽ മലയാളത്തിലെ ബിരുദാനന്തര ബിരുദ യോഗ്യത ഒഴിവാക്കി സംസ്കൃത ഭാഷാ ഗവേഷണ ബിരുദം കൂട്ടിച്ചേർത്തതായി കണ്ടെത്തി.
കാലടി സംസ്കൃത സർവകലാശാലയിലെ സംസ്കൃതം അധ്യാപികയായ പൂർണിമയെ നിയമിക്കുന്നതിന് വേണ്ടിയാണ് സർവകലാശാല ഒാർഡിനൻസിൽ നിർദേശിക്കാത്ത യോഗ്യത നിയമന വിജ്ഞാപനത്തിൽ ഉൾപ്പെടുത്തിയതെന്ന ആരോപണവും ശക്തമായി. സർവകലാശാല ഒാർഡിനൻസ് പ്രകാരം മലയാളത്തിൽ ഫസ്റ്റ്/ സെക്കൻഡ് ക്ലാസിലുള്ള ബിരുദാനന്തര ബിരുദമാണ് തസ്തികയിലേക്കുള്ള ഒന്നാമത്തെ യോഗ്യതയായി നിർദേശിച്ചത്. ഗവേഷണ ബിരുദമോ അല്ലെങ്കിൽ ഉയർന്ന നിലവാരത്തിലുള്ള പ്രസിദ്ധീകരണവും പത്ത് വർഷത്തിൽ കുറയാത്ത സർവകലാശാല/കോളജ് അധ്യാപന പരിചയവും ഉണ്ടായിരിക്കണം.
അല്ലെങ്കിൽ െലക്സിക്കൺ ജോലിയിലും ഗവേഷണ മേൽനോട്ടത്തിലും പരിചയമുണ്ടായിരിക്കണം. എന്നാൽ, ജനുവരി 28ന് സർവകലാശാല പ്രസിദ്ധീകരിച്ച വിജ്ഞാപനത്തിൽ മലയാളത്തിലുള്ള പി.ജി യോഗ്യത ഒഴിവാക്കി. പകരം മലയാളത്തിലോ സംസ്കൃതത്തിലോ പിഎച്ച്.ഡിയുള്ള പണ്ഡിതൻ, ഉയർന്ന നിലവാരമുള്ള പ്രസിദ്ധീകരണങ്ങൾ ഉണ്ടായിരിക്കണം എന്നും കോളജ്/സർവകലാശാലതലത്തിൽ പത്തുവർഷത്തിൽ കുറയാത്ത അധ്യാപന പരിചയമെന്നും യോഗ്യത തിരുത്തുകയായിരുന്നു. തസ്തികയിൽ നിയമിക്കപ്പെട്ട ഡോ. പൂർണിമക്ക് മലയാളത്തിൽ പി.ജിയോ ഗവേഷണ ബിരുദമോ ഇല്ല. സംസ്കൃതത്തിൽ ഇവർക്കുള്ള യോഗ്യതയാണ് സർവകലാശാല നിയമന വിജ്ഞാപനത്തിൽ അധികമായി ഉൾെപ്പടുത്തിയതെന്നാണ് കണ്ടെത്തൽ. നിയമന വിജ്ഞാപനം പത്രങ്ങളിലോ സർവകലാശാല വകുപ്പുകളിലോ പ്രസിദ്ധീകരിച്ചിട്ടുമില്ല.
തിരുവനന്തപുരം: വിവാദ നിയമനം നേടിയ ഡോ. പൂർണിമ കാലടി സംസ്കൃത സർവകലാശാലയിൽ പ്രഫസറാണെങ്കിലും രണ്ടരവർഷമായി ജോലി ചെയ്തിരുന്നത് കേന്ദ്രസർക്കാറിെൻറ ഉന്നത വിദ്യാഭ്യാസ പദ്ധതിയായ 'റുസ'യുടെ സംസ്ഥാന പ്രോജക്ട് ഒാഫിസിൽ.
റുസ ഫണ്ടിൽനിന്ന് പ്രതിമാസം രണ്ട് ലക്ഷത്തോളം രൂപ നൽകിയാണ് ഇവരെ ഡെപ്യൂേട്ടഷനിൽ തിരുവനന്തപുരത്ത് ജോലി ചെയ്യാൻ സൗകര്യത്തിൽ നിയമിച്ചത്. റുസയിൽ കൺസൾട്ടൻറ് എന്ന തസ്തികയുണ്ടാക്കിയായിരുന്നു നിയമനം.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.