election... തേരാളിയായി കണവൻ മാറി മകനെത്തി; പോരാട്ടത്തിനൊരുങ്ങി ശാന്ത പ്രഭാകരൻ

കാട്ടാക്കട: ആദ്യം മത്സരിച്ചപ്പോള്‍ ഭര്‍ത്താവ് സി.പി.എം ലോക്കല്‍ കമ്മിറ്റി സെക്രട്ടറി. ഇപ്പോള്‍ മത്സരത്തിനൊരുങ്ങു​േമ്പാള്‍ ലോക്കല്‍ സെക്രട്ടറി സ്ഥാനത്ത്​ മകന്‍. മാറനല്ലൂര്‍ ബ്ലോക്ക് ഡിവിഷനില്‍ ഇടതു സ്ഥാനാർഥിയായി മത്സരിക്കുന്ന ശാന്ത പ്രഭാകരനാണ് വേറിട്ട തെരഞ്ഞെടുപ്പ്​ അനുഭവം. നേരത്തേ ബ്ലോക്ക് പ‍ഞ്ചായത്തംഗമായും ഗ്രാമപഞ്ചായത്തംഗമായും തെരഞ്ഞെടുക്കപ്പെട്ടപ്പോൾ ഭര്‍ത്താവ് ആര്‍.പി. പ്രഭാകരന്‍ നായരായിരുന്നു ലോക്കല്‍ കമ്മിറ്റി സെക്രട്ടറി. ഇക്കുറി മകന്‍ പി.എസ്. പ്രഷീദാണ് തെരഞ്ഞെടുപ്പ് ചുക്കാന്‍ പിടിക്കുന്നത്. പാര്‍ട്ടിയിലെ മറ്റ്​ സ്ഥാനാർഥികളെ വിജയിപ്പിക്കാനുള്ള തന്ത്രങ്ങള്‍ മെനയുന്നതിനൊപ്പം അമ്മയുടെ വിജയത്തിനുവേണ്ടിയും പ്രചാരണത്തിനുണ്ട്.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.