ഷമീർ
Posted On
date_range Updated On
date_range പീഡനക്കേസിൽ സി.പി.എം ബ്രാഞ്ച് സെക്രട്ടറി പിടിയിൽ
മംഗലപുരം: മംഗലപുരത്ത് വിദ്യാർഥിനിയെ പീഡിപ്പിച്ച സി.പി.എം ബ്രാഞ്ച് സെക്രട്ടറി പോക്സോ കേസിൽ അറസ്റ്റിൽ. സി.പി.എം കണിയാപുരം കല്ലിങ്കര ബ്രാഞ്ച് സെക്രട്ടറി ഷമീറിനെയാണ് (50) മംഗലപുരം പൊലീസ് അറസ്റ്റു ചെയ്തത്. 16 കാരിയെ മാസങ്ങളായി ഇയാൾ പീഡിപ്പിച്ചുവരികയായിരുന്നെന്ന് പൊലീസ് പറഞ്ഞു.
പെൺകുട്ടി അധ്യാപകരോട് വിവരം പറയുകയായിരുന്നു. അധ്യാപകർ അറിയിച്ചതിനെതുടർന്ന് ചൈൽഡ് ലൈൻ പെൺകുട്ടിയുടെ മൊഴി രേഖപ്പെടുത്തി കേസ് മംഗലപുരം പൊലീസിന് കൈമാറി. ഷമീറിനെ ആറ്റിങ്ങൽ കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.