എരുത്താവൂർ റോഡിലെ കുഴിയിലെ വെള്ളക്കെട്ട്
Posted On
date_range Updated On
date_range എരുത്താവൂർ റോഡിലെ കുഴിക്ക് പരിഹാരമില്ല; അപകടം പതിവ്
ബാലരാമപുരം: ഈ റോഡിലൂടെ പോകുന്നവർ കുഴി കാണുമ്പോൾ ആദ്യമൊന്ന് ഞെട്ടും ഇത് റോഡിലെ കുളമാണോ എന്ന സംശയത്തിൽ. ബാലരാമപുരം കാട്ടാക്കട റോഡിൽ എരുത്താവൂരിലെ പ്രധാന പാതയിലാണ് മാസങ്ങളായി ഈ ദുർവിധി. മഴയെത്തിയതോടെ കുഴി തിരിച്ചറിയാൻ കഴിയാതെ വാഹനങ്ങൾ അപകടത്തിൽപെടുന്നതും പതിവാണ്. നിരവധി നേതാക്കൾ നിരന്തരം തലങ്ങും വിലങ്ങും സഞ്ചരിക്കുന്ന പാത കൂടിയായിട്ടും നവീകരണത്തിന് നടപടിയില്ലാത്തതിൽ നാട്ടുകാരിൽ പ്രതിഷേധം ശക്തമാണ്. അപകടക്കുഴിക്കെതിരെ പ്രക്ഷോഭത്തിനൊരുങ്ങുവാനുള്ള തയാറെടുപ്പിലാണ് നാട്ടുകാർ.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.