പൂ​വ​ൻ​പാ​റ പാ​ലം

സംരക്ഷണ വല വാഗ്ദാനത്തിലൊതുങ്ങി

ആറ്റിങ്ങൽ: പൂവൻപാറ പാലത്തിൽനിന്ന് വാമനപുരം നദിയിൽ ചാടുന്നത് തടയാൻ സംരക്ഷണ വല സ്ഥാപിക്കുമെന്ന വാഗ്ദാനം പ്രഖ്യാപനത്തിലൊതുങ്ങി. നിരവധി ആളുകളാണ് പാലത്തിൽനിന്ന് ആറ്റിലേക്ക് ചാടാൻ ശ്രമിക്കുന്നത്. പാലത്തിന്റെ കൈവരിക്ക് ഉയരം കുറവായതിനാൽ ആളുകൾക്ക് അനായാസം ആറ്റിലേക്ക് ചാടാൻ കഴിയും. പലപ്പോഴും ഇത്തരം ആളുകൾ പാലത്തിനു സമീപം ചുറ്റിത്തിരിയുന്നത് ശ്രദ്ധയിൽപെടുന്ന യാത്രക്കാർ സ്റ്റേഷനിൽ വിളിച്ചറിയിക്കുന്നതുമൂലം അപകടം ഒഴിവാക്കാൻ കഴിയുന്നുണ്ട്.

നേരത്തെ ജനപ്രതിനിധികളുടെ ഇടപെടലിൽ ഉടൻ സംരക്ഷണവല സ്ഥാപിക്കുമെന്ന് പ്രഖ്യാപനം വന്നിരുന്നു. ഇതിനായി എസ്റ്റിമേറ്റ് എടുക്കുകയും ചെയ്തു. എന്നാൽ തുടർ നടപടികളുണ്ടായില്ല. വല സ്ഥാപിക്കുന്നത് സംബന്ധിച്ച് ആറ്റിങ്ങൽ മുനിസിപ്പാലിറ്റിക്കും പി.ഡബ്ല്യു.ഡി അധികൃതർക്കും കത്ത് നൽകിയിട്ടുണ്ടെന്ന് ആറ്റിങ്ങൽ ഫയർ സ്റ്റേഷൻ ഓഫിസർ ജിഷാദ് പറഞ്ഞു.

Tags:    
News Summary - The safety net is limited by promise

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.