പിടിയിലായ താഹ
ആറ്റിങ്ങൽ: കടക്കാവൂർ പോലീസ് സ്റ്റേഷൻ പരിധിയിലെ നിരവധി ക്രിമിനൽ കേസിലെ പ്രതി പിടിയിൽ. പെരുംകുളം മലവിള പൊയ്കയിൽ ഫാത്തിമ മനസിലിൽ താഹ (32)യെയാണ് പോലീസ് അറസ്റ്റ് ചെയ്തത്. മണനാക്ക് ജംഗ്ഷനിൽ ഹോട്ടലിൽ ഭക്ഷണം വാങ്ങാൻ എത്തിയ മുദാക്കൽ അയിലം ചരിവിള പുത്തൻവീട്ടിൽ അക്ഷയ്(17), പെരുംകുളം സി.എസ്.ഐ ചർച്ചിന് സമീപം പുത്തൻവീട്ടിൽ ഓട്ടോ ഡ്രൈവർ നൗഷാദി(57) എന്നിവരെ പരിക്കേൽപ്പിച്ച കേസുകളിലാണ് അറസ്റ്റ്. സംഭവത്തിന് ശേഷം ഒളിവിൽ പോയ പ്രതിയെ കണ്ടെത്തുവാൻ പോലീസ് പ്രത്യേക അന്വേഷണസംഘം രൂപീകരിച്ചിരുന്നു.
വർക്കല ഡി.വൈ.എസ്.പി ഗോപകുമാറിന്റെ നിർദ്ദേശ അനുസരണം കടയ്ക്കാവൂർ എസ് എച്ച്.ഒ. സജിൻ ലൂയിസ്, സബ് ഇൻസ്പെക്ടർമാരായ ജയപ്രസാദ്, ഷാഫി, ശ്രീകുമാർ പോലീസ് ഉദ്യോഗസ്ഥരായ സുജിൽ, അനിൽകുമാർ, രഞ്ജിത്ത് എന്നിവർ ഉൾപ്പെടുന്ന പ്രത്യേക അന്വേഷണസംഘം പ്രതിക്കായി കേരളത്തിനകത്തും പുറത്തും തിരച്ചിൽ നടത്തുകയായിരുന്നു.
തമിഴ്നാട്ടിലെ വിവിധ സ്ഥലങ്ങളിൽ അന്വേഷിച്ചവരവേ നാഗർകോവിലിനു സമീപമുള്ള ആശാരിപ്പള്ളം എന്ന സ്ഥലത്തുള്ള ലോഡ്ജിൽ ഒളിവിൽ കഴിഞ്ഞു വരുന്നതായി പോലീസിന് അറിവ് ലഭിച്ചതിന്റെ അടിസ്ഥാനത്തിൽ പോലീസ് സംഘം അവിടെയെത്തി പ്രതിയെ അറസ്റ്റ് ചെയ്തു.
പ്രതിക്ക് കടയ്ക്കാവൂർ, കിളിമാനൂർ, വിതുര തുടങ്ങിയ വിവിധ പോലീസ് സ്റ്റേഷനുകളിൽ 13 ഓളം വധശ്രമം ഉൾപ്പെടെയുള്ള കേസുകൾ നിലവിലുണ്ട്. പ്രതി നിരവധി തവണ ജയിൽവാസം അനുഭവിച്ചിട്ടുണ്ട്. പ്രതി നിരവധി അക്രമ കേസുകൾ പെട്ടതിനാൽ 2023 കരുതൽ തടങ്കലിൽ പാർപ്പിച്ചിട്ടുണ്ട്. പ്രതി ജാമ്യത്തിൽ ഇറങ്ങി നിരവധി കുറ്റകൃത്യങ്ങൾ വീണ്ടും ചെയ്യുന്നതിനാൽ കാപ്പ അടക്കമുള്ള നിയമ നടപടികൾ പോലീസ് സ്വീകരിച്ചു വരികയാണ്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.