ചി​കി​ത്സ​യി​ൽ ക​ഴി​യു​ന്ന അ​ഭ​യ് ഷി​ബി​ൻ

അർബുദം ബാധിച്ച വിദ്യാർഥി ചികിത്സക്ക് പണമില്ലാതെ ദുരിതത്തിൽ

ആറ്റിങ്ങൽ: അർബുദ രോഗം ബാധിച്ച 11കാരന് ചികിത്സക്ക് പണമില്ലാതെ പ്രതിസന്ധിയിൽ. മജ്ജ മാറ്റിവെക്കൽ ഉൾപ്പെടെ അടിയന്തര ശസ്ത്രക്രിയകൾക്ക് വേണ്ടത് 70 ലക്ഷം രൂപ. മംഗലാപുരം മുരിക്കുമ്പുഴ വത്സല ഭവനിൽ ഷിബിൻ-താര ദമ്പതികളുടെ മകൻ അഭയ് ഷിബിൻ (11) ആണ് രോഗ കിടക്കയിലുള്ളത്. അഭയ് ഷിബിൻ വെല്ലൂർ ആശുപത്രിയിലെ ചികിത്സയിലാണ്. മാതാവ് താരക്ക് നേരത്തെ കാൻസർ വന്നിരുന്നു.

ചികിത്സയിലൂടെ മാറി. ഇതിനകം ഉള്ള വീടും വസ്തുവും നഷ്ടമായി. ഇതിന് ശേഷം രണ്ടര വയസ്സുകാരി മകൾക്കും കാൻസർ ബാധിച്ചു. ആദ്യഘട്ടത്തിൽ തന്നെ തിരിച്ചറിഞ്ഞതിനാലും പൊതു സമൂഹത്തി‍െൻറ പിന്തുണയോടെ ചികിത്സ ഉറപ്പ് വരുത്തിയതിനാലും മകളും രോഗമുക്തയായി. അതിനു ശേഷമാണ് മകൻ അഭയ് ഷിബിന് രോഗം ബാധിച്ചത്. പിതാവ് ഷിബിൻ സിനിമ തിയറ്ററിലെ തൊഴിലാളിയാണ്.

അവിടെ നിന്നുള്ള നാമമാത്രമായ വരുമാനത്തിലാണ് ജീവിക്കുന്നത്. ഷിബിൻ നിലവിൽ ലിവർ ചുരുങ്ങുന്ന രോഗത്തിനിരയാണ്. വാടക വീട്ടിൽ കഴിയുന്ന കുടുംബത്തി‍െൻറ നിത്യജീവിത ചെലവുകൾ തന്നെ ഇവരുടെ വരുമാനത്തിൽ ഒതുങ്ങുന്നില്ല. ഇതിനിടെയാണ് അഭയ് ഷിബിന് ചികിത്സക്ക് 70 ലക്ഷം രൂപ ചെലവ് വരുന്ന ശസ്ത്രക്രിയകൾ ഡോക്ടർമാർ നിർദേശിച്ചത്. ചികിത്സ തുടരുവാനും ജീവൻ രക്ഷിക്കാനും പൊതു സമൂഹത്തിന്‍റെ സഹായം പ്രതീക്ഷിക്കുകയാണ് ഈ കുടുംബം.

താരാ ഷെറിന്‍റെ പേരിൽ ഫെഡറൽ ബാങ്ക് ഉമയനല്ലൂർ ബ്രാഞ്ചിൽ 12730100252723 നമ്പറിൽ അക്കൗണ്ട് ആരംഭിച്ചിട്ടുണ്ട്. ഐ.എഫ്.എസ്.സി കോഡ്: എഫ്.ഡി.ആർ.എൽ 0001273. കൂടുതൽ വിവരങ്ങൾക്കും ഗൂഗിൾ പേ ചെയ്യാനും 8137965672 നമ്പറിൽ ബന്ധപ്പെടാം.

Tags:    
News Summary - student with cancer have no money for treatment

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.