കിണറ്റിലെ അസ്ഥികൂടം; നെടുങ്ങണ്ട സ്വദേശിയുടേതെന്ന് സംശയം

ആറ്റിങ്ങൽ: വക്കത്ത് ആൾതാമസം ഇല്ലാതിരുന്ന വീടിന് സമീപത്തെ കിണറ്റിൽ കിട്ടിയ മനുഷ്യാസ്ഥികൂടം കാണാതായ നെടുങ്ങണ്ട സ്വദേശി ശ്രീധരന്‍റേതെന്ന് സംശയം. അസ്ഥികൂട അവശിഷ്ടങ്ങൾ ശ്രീധരന്‍റേതെന്ന് സംശയിക്കുന്ന വിവരങ്ങൾ ലഭിച്ചെങ്കിലും ഡി.എൻ.എ പരിശോധന ഉൾപ്പടെ നടത്തിയാലേ സ്ഥിരീകരണം ഉണ്ടാകൂ. ശനിയാഴ്ചയാണ് വക്കം കൊച്ചുപള്ളി മൂന്നാലുംമൂട് റെയിൽവേ ട്രാക്കിന് സമീപം കൊന്നകൂട്ടം വീട്ടിൽ സലാഹുദ്ദീന്റെ ആൾതാമസമില്ലാത്ത പുരയിടത്തിലെ കിണറ്റിൽ മനുഷ്യാസ്ഥികൂടം കണ്ടെത്തിയത്.

വർഷങ്ങളായി ആൾതാമസമില്ലാതെ കിടന്ന വീടും പുരയിടവും വൃത്തിയാക്കി പുരയിടത്തിൽ കൃഷി ചെയ്യുന്നതിന് ശനിയാഴ്ച രാവിലെ സലാഹുദ്ദീനും ജോലിക്കാരും എത്തി. കൃഷി ആവശ്യത്തിനുള്ള വെള്ളത്തിനുവേണ്ടി പുരയിടത്തിലെ ഉപയോഗിക്കാതെ കിടന്ന കിണർ ജോലിക്കാർ വൃത്തിയാക്കുന്നതിനിടയിലാണ് അസ്ഥികൂടത്തിന്‍റെ അവശിഷ്ടങ്ങൾ കിട്ടിയത്. തലയോട്ടി, വാരിയെല്ല്, തുടയെല്ല് എന്നിവ ഉൾപ്പെടെ പ്രധാന അസ്ഥികൾ എല്ലാം കണ്ടെടുത്തു. ഇതോടൊപ്പം മുണ്ടും ഷർട്ടും ലഭിച്ചു. ഐഡി പ്രൂഫും മൊബൈൽ ഫോണും ലഭിച്ചെങ്കിലും പൂർണമായും നശിച്ചതിനാൽ വിവരങ്ങൾ മനസ്സിലാക്കാൻ കഴിഞ്ഞില്ല. കിണറ്റിന് ഉള്ളിലേക്ക് ഒരു കയർ കെട്ടിയിട്ട നിലയിലാണ്. ഇതും മൃതദേഹവുമായി ബന്ധമുണ്ട് എന്ന നിലയിൽ ആണ് െപാലീസ്. ശുചീകരിച്ച കിണറ്റിൽ നിന്നും അസ്വാഭാവികമായി ലഭിച്ച എല്ലാ സാധനങ്ങളും െപാലീസ് ശേഖരിച്ചിട്ടുണ്ട്.

ആത്മഹത്യ ചെയ്ത ആളുേടതാണ് അസ്ഥികൂടം എന്നാണ് െപാലീസിന്‍റെ പ്രാഥമിക നിഗമനം. ശാസ്ത്രീയ അന്വേഷണ വിവരങ്ങൾ ലഭ്യമായാൽ മാത്രമേ ഇതിൽ വ്യക്തത വരൂ.

അഞ്ചുവർഷത്തോളം അടച്ചിട്ടിരുന്ന വീടിന് അടുത്താണ് കിണർ. അതിനാൽതന്നെ അപായപ്പെടുത്തി കൊണ്ടിടുവാൻ ഉള്ള സാധ്യതയും െപാലീസ് പരിശോധിക്കുന്നുണ്ട്. കാലപ്പഴക്കം വിവരശേഖരണത്തിനും അനുമാനങ്ങൾക്കും തടസ്സം സൃഷ്ടിക്കുന്നു. അതിനാൽ ഫോറൻസിക് വിവരങ്ങൾക്കായി കാത്തിരിക്കുകയാണ്. ഒപ്പം കാണാതായ പുരുഷന്മാരെ സംബന്ധിച്ച പരാതികൾ പരിശോധിക്കുന്നതിനിടെയാണ് അഞ്ചുതെങ്ങ് പൊലീസ് സ്റ്റേഷൻ പരിധിയിലെ ശ്രീധരന്‍റെ തിരോധാനം ശ്രദ്ധയിൽപെട്ടത്.

മൃതദേഹാവശിഷ്ടങ്ങളിൽ നിന്ന് അദ്ദേഹത്തിന്‍റേത് എന്ന് സംശയിക്കുന്ന വിവരങ്ങൾ പലതും ലഭിച്ചിട്ടുണ്ട്. എങ്കിലും ശാസ്ത്രീയ സ്ഥിരീകരണം ലഭിച്ചാൽ മാത്രമേ ഉറപ്പിക്കാൻ കഴിയൂ. ശാസ്ത്രീയ വിവരശേഖരണത്തിന് സാമ്പിളുകൾ വിവിധ ലാബുകളിലേക്ക് അയച്ചിട്ടുണ്ട്. വർക്കല ഡിവൈ.എസ്.പി നിയാസിന്‍റെ നേതൃത്വത്തിൽ ഉള്ള െപാലീസ് സംഘമാണ് അന്വേഷണം നടത്തുന്നത്.

Tags:    
News Summary - Skeleton in well; It is suspected that Native of Nedunganda

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.