മോ​ഷ്ടാ​വി​െൻറ ദൃ​ശ്യം സി.​സി.​ടി.​വി​യി​ൽ പ​തി​ഞ്ഞ​പ്പോ​ൾ

കിഴുവിലത്ത് വീട് കുത്തിത്തുറന്ന് കവർച്ച

ആറ്റിങ്ങൽ: അടച്ചിട്ടിരുന്ന വീട്ടിൽ കവർച്ച. കിഴുവിലം കൊച്ചാലുംമൂട് ധർമേഷിന്‍റെ ധന്യ ഭവനിലാണ് കവർച്ച നടന്നത്. ധർമേഷും പിതാവും വിദേശത്താണ്.

ധർമേഷിന്‍റെ ഭാര്യ മേലാറ്റിങ്ങൽ കുടുംബവീട്ടിലാണ് താമസിച്ചിരുന്നത്. വീട് അടച്ചിട്ടിരുന്നതിനാൽ എല്ലാദിവസവും രാവിലെ വീട്ടിലെ സി.സി.ടി.വി ദൃശ്യങ്ങൾ പരിശോധിക്കുമായിരുന്നു. ഇത്തരത്തിൽ പരിശോധിച്ചപ്പോഴാണ് മോഷണ ദൃശ്യങ്ങൾ കണ്ടത്. തുടർന്ന് വീട്ടിൽവന്ന് കണ്ട് മോഷണ വിവരം സ്ഥിരീകരിക്കുകയും െപാലീസിൽ വിവരം അറിയിക്കുകയും ചെയ്തു.

പുലർച്ച രണ്ട് മണിയോടെയാണ് മോഷ്ടാവ് വീട്ടിലെത്തിയത്. കാമറയിൽ മുഖം പതിയാതിരിക്കാൻ മുഖം മറയുംവിധം തൊപ്പിയും മാസ്ക്കും ധരിച്ചിരുന്നു. വാതിൽ തുറന്ന് അകത്തുകയറി. തുടർന്ന് വീടിെൻറ കിടപ്പുമുറികളും കുത്തിത്തുറന്നു. അലമാരകൾ, മേശകൾ എന്നിവ പൊളിച്ച് ഇതിൽ ഉണ്ടായിരുന്ന സാധനങ്ങൾ എല്ലാം വാരിവലിച്ചിട്ടു. ക്ഷേത്രത്തിലെ ഉത്സവത്തിന് നൽകുവാൻ സൂക്ഷിച്ചിരുന്ന പണം വീട്ടിൽനിന്ന് കവർന്നു. െപാലീസും ഫോറൻസിക് വിദഗ്ധരും സ്ഥലത്തെത്തി തെളിവെടുപ്പ് നടത്തി.

Tags:    
News Summary - Robbery at a house in kizhuvilam

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.