നാടി​െൻറ മാറ്റത്തിന്​ വോട്ടു തേടി ഉദയൻ

കല്ലമ്പലം: പത്രവിതരണത്തിനിടയിലും ജനങ്ങളോട്​ വോട്ട് ചോദിക്കുകയാണ് ഉദയൻ. മാധ്യമം പൈവേലികോണം ഏജൻറ്​ ജി. ഉദയനാണ് പത്രവിതരണത്തിനിടെ വോട്ട് അഭ്യർഥിക്കുന്നത്. നാവായിക്കുളം പഞ്ചായത്തിലെ 17 വാർഡായ താഴെ വെട്ടിയറയിൽ സ്വതന്ത്ര സ്ഥാനാർഥിയായി മത്സരിക്കുകയാണ് ഇദ്ദേഹം.

​െതരഞ്ഞെടുപ്പിൽ വിജയിച്ചാൽ പഞ്ചായത്തിലെ മാലിന്യപ്രശ്നത്തിന് പരിഹാരം കാണുകയാണ്​ ലക്ഷ്യം. ശുചിമുറി മാലിന്യം ഉൾപ്പെടെ നിക്ഷേപിച്ച് നാവായിക്കുളം മലിനമായെന്ന്​ ഉദയൻ ചൂണ്ടിക്കാട്ടുന്നു. ഇടതും വലതും മാറി ഭരിക്കുന്ന വാർഡിൽ മാലിന്യപ്രശ്നത്തിന് പരിഹാരം അ​കലെയാണ്​. ഇത്​ പരിഹരിക്കാൻ സ്ഥിരം സംവിധാനം ഏർപ്പെടുത്തും. അത് ലക്ഷ്യമിട്ടാണ് പാർട്ടികളുടെ പിന്തുണയില്ലാതെ ​െതരഞ്ഞെടുപ്പ് രംഗത്തിറങ്ങിയത്.

പുലർച്ച മൂന്നിന് പത്രവിതരണവും അതിന് ശേഷം ഓട്ടോ ഡ്രൈവറായും ജോലി ചെയ്യുന്നു. പത്രവിതരണം കൂടുതലും നാവായിക്കുളം ഭാഗത്തായതിനാൽ വോട്ടുതേടലിന് പ്രത്യേക സമയം വേണ്ട. പത്രവിതരണത്തിലെ സൗഹൃദം വോട്ടായി മാറുമെന്ന പ്രതീക്ഷയിലാണ് ഉദയൻ.

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.