യുവാവിനെ കൊലപ്പെടുത്തിയ കേസിൽ അറസ്​റ്റിലായവർ 

ജോഷി വധം: നാലുപേർ അറസ്​റ്റിൽ

ആറ്റിങ്ങൽ: ഞായറാഴ്ച രാവിലെ കവലയൂർ പെരുംകുളം മിഷൻ കോളനി കല്ലറത്തോട്ടം വീട്ടിൽ ജോഷിയെ (38) സംഘം ചേർന്ന് കൊലപ്പെടുത്തിയ കേസിലെ നാലുപേരെ കടയ്ക്കാവൂർ പൊലീസ് അറസ്​റ്റ്​ ചെയ്തു.

കുളമുട്ടം കൊച്ചുകല്ലിയിൽ വീട്ടിൽ ശ്രീജിത്ത് (40), കവലയൂർ കാട്ടുവിള വീട്ടിൽ റിങ്​ മണി എന്ന മണി (46), കവലയൂർ മഠത്തിൽച്ചിറ ആശാരിവിളാകത്ത് വീട്ടിൽ പക്കി സാബു എന്ന സാബു (38), കവലയൂർ കാട്ടുവിള വീട്ടിൽ ബൈജു (38) എന്നിവരാണ് പിടിയിലായത്.

നിരവധി കേസിലെ പ്രതിയായ ജോഷിയുമായുണ്ടായ വാക്കുതർക്കവും മുൻവൈരാഗ്യവുമാണ് കൊലപാതകത്തിൽ കലാശിച്ച​െതന്ന് പൊലീസ് പറഞ്ഞു. നിരവധി തവണ സുഹൃത്തുക്കൾ ജോഷിക്ക് താക്കീത് നൽകിയെങ്കിലും വീണ്ടും നാട്ടിലെത്തി ഇയാൾ പ്രശ്നങ്ങൾ ഉണ്ടാക്കിയത്രെ.

​കൊല്ലപ്പെട്ട ജോഷി

തുടർന്ന്​ പലതവണ തർക്കങ്ങളുണ്ടായി. ഇതി​െൻറ തുടർച്ചയായാണ്​ ഞായറാഴ​്​ച ജോഷി പതിവായി ഇരിക്കുന്ന റബർ തോട്ടത്തിലെത്തി പടക്കമെറിഞ്ഞ് വീഴ്ത്തിയശേഷം വെട്ടുകത്തിയും വടികളും ഉപയോഗിച്ച് ആക്രമിച്ച് കൊലപ്പെടുത്തിയത്​. പരിക്കേറ്റ് വഴിയിൽ കിടന്ന ജോഷിയെ കടയ്ക്കാവൂർ പൊലീസെത്തി ആശുപത്രിയിൽ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല.

കൊല്ലപ്പെട്ട ജോഷിയുടെ പേരിൽ വധശ്രമം, മോഷണം, കഞ്ചാവ് കടത്ത് തുടങ്ങി നിരവധി കേസുകൾ നിലവിലുണ്ടായിരുന്നു. ശല്യം സഹിക്കാതെവന്നപ്പോഴാണ് തങ്ങൾ ആക്രമിച്ചതെന്ന് പിടിയിലായവർ പൊലീസിനോട് പറഞ്ഞു. ഇവരും നിരവധി കേസുകളിലെ പ്രതികളാണ്.

പത്തോളം പ്രതികളുള്ള വധക്കേസിലെ മറ്റുള്ളവർ എല്ലാവരും കൊല്ലപ്പെട്ടയാളു​െട വീടി​െൻറ സമീപ മേഖലയിലുള്ളവരാണ്​. അതുകൊണ്ടുതന്നെ എത്രയും വേഗം ഇവരും പിടിയിലാകുമെന്ന നിഗമനത്തിലാണ് പൊലീസ്. റൂറൽ എസ്.പി സി.കെ. മധുവി​െൻറ നേതൃത്വത്തിൽ വർക്കല ഡിവൈ.എസ്.പി ബാബുക്കുട്ടൻ, കടയ്ക്കാവൂർ സി.ഐ ജയപ്രകാശ്, എസ്.ഐമാരായ ശ്യാം, മാഹിൻ, മനോഹർ, ഗ്രേഡ് എസ്.ഐ രാജീവൻ, എസ്.സി.പി.ഒമാരായ ജ്യോതിഷ്, ഡീൻ, ഗിരീഷ്, വിനോജ്, സി.പി.ഒമാരായ ശ്രീകുമാർ, സുജിത്ത്, ജയപ്രകാശൻ എസ്.പി ഷാഡോ ടീം എന്നിവരാണ്​ ​അ​േന്വഷണ സംഘത്തിലുണ്ടായിരുന്നത്​. പ്രതികളെ കോവിഡ് പരിശോധനക്കുശേഷം കോടതിയിൽ ഹാജരാക്കി റിമാൻഡ്​ ചെയ്തു.

Tags:    
News Summary - joshi murder case 4 arrested

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.