ഗുണ്ടാ ആക്രമണം നടന്ന അഞ്ചുതെങ്ങിലെ തുണിക്കട, അക്രമത്തിൽ പരിക്കേറ്റയാൾ
ആറ്റിങ്ങൽ: അഞ്ചുതെങ്ങില്‍ സ്ഫോടകവസ്തുക്കളും മാരകായുധങ്ങളുമായി ഗുണ്ടാവിളയാട്ടം. രണ്ട് വാണിജ്യ സ്ഥാപനങ്ങൾ തകർത്തു. വഴിയാത്രക്കാർ ഉൾപ്പെടെ നിരവധിപേര്‍ക്ക് പരിക്ക്. അഞ്ചുതെങ്ങ് പോസ്റ്റ് ഒാഫിസിന് സമീപം യു.എസ്.എ മെന്സ്വെയര് സ്ഥാപനത്തിെൻറ ഉടമകളും അഞ്ചുതെങ്ങ് സ്വദേശികളുമായ ജിതിന് ജോസഫ്(17), കിരണ്‍ ജോസഫ്(19) എന്നിവർക്കും കടയിലുണ്ടായിരുന്ന മറ്റൊരു അഞ്ചുതെങ്ങ് സ്വദേശിയുമായ ഡാനിയേലിനും (21) വെേട്ടറ്റു.
ശനിയാഴ്ച രാത്രി 7.30നാണ് സംഭവം. രണ്ട് ബൈക്കുകളിലായി എത്തിയ അഞ്ചംഗഅക്രമിസംഘം കടക്ക് സമീപം നാടന്‍ ബോബെറിഞ്ഞ് ഭീകരാന്തരീഷം സൃഷ്ടിച്ചശേഷം കടയ്ക്കുള്ളില്‍ വടിവാളുമായി കയറിയാണ് അക്രമം അഴിച്ചുവിട്ടത്. പരിക്കേറ്റ മൂന്നുപേരും തിരുവനന്തപുരത്തെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലാണ്. ബഹളംകേട്ട് എത്തിയ നാട്ടുകാരെ ഭീഷണിപ്പെടുത്തി ഒാടിച്ചു. ബൈക്കുമായി തിരികെപ്പോയ അക്രമികള്‍ അഞ്ചുതെങ്ങ് മീരാന്‍കടവ് പാലത്തിന് സമീപത്തെ ജ്യൂസ് കടയിലെ കടയ്ക്കാവൂര്‍ സ്വദേശികളായ ആകാശ്(17), അരുണ്‍(18) എന്നിവരെയും വെട്ടിപ്പരിക്കേല്‍പ്പിച്ചു.
ഇവിടെയും നാടന്‍ ബോബ് എറിഞ്ഞ് ഭീകരാന്തരീക്ഷം സൃഷ്ടിച്ചു. സാരമായ പരിക്കേറ്റ ഇരുവെരയും മെഡിക്കല്‍ കോളജില്‍ പ്രവേശിപ്പിച്ചു. ഇവിടെ നിന്ന് പോയ അക്രമികള്‍ തോണിക്കടവ്, ചെമ്പാവ് എന്നിവിടങ്ങളിലും നിരവധി പേരെ അക്രമിച്ചു. റോഡിലൂടെ നടന്നുപോയവെരയും ആക്രമിച്ചു. മൊബൈൽ ഫോണുകൾ പിടിച്ചുപറിച്ചു. സംഭവം അറിഞ്ഞ് കടയ്്ക്കാവൂര് പൊലീസും അഞ്ചുതെങ്ങ് പൊലീസും പ്രതികള്‍ക്കായി തിരച്ചില്‍ ആരംഭിച്ചു.
പ്രതികളെക്കുറിച്ച് വിവരം ലഭിച്ചതായും അന്വേഷണം ഉൗര്‍ജിതമാക്കിയതായും കടയ്്ക്കാവൂര് പൊലീസ് അറിയിച്ചു. അഞ്ചുതെങ്ങ് യു.എസ്.എ മെൻസ് വെയർ ആക്രമണം മുൻവൈരാഗ്യത്തിലുള്ളതെന്ന് െപാലീസ് പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.