ചി​റ​യി​ൻ​കീ​ഴി​ൽ കെ.​എ​സ്.​ഇ.​ബി സ്ഥാ​പി​ച്ച ഇ​ല​ക്ട്രി​ക് വാ​ഹ​ന ചാ​ർ​ജി​ങ്​ പോ​യ​ന്‍റ്​

വൈദ്യുതി ചാർജിങ് പോയന്‍റ് സ്ഥാപിച്ചു; ഉപയോഗിക്കാനാവുന്നില്ല

ആറ്റിങ്ങൽ: കെ.എസ്.ഇ.ബി സ്ഥാപിച്ച വൈദ്യുതി ചാർജിങ് പോയന്‍റ് വാഹന പാർക്കിങ് സൗകര്യമില്ലാത്തതിനാൽ ഉപയോഗിക്കാനാകുന്നില്ലെന്ന് ആക്ഷേപം. ചിറയിന്‍കീഴിലെ ചാർജിങ് പോയന്റാണ് പേരിന് മാത്രമായി നിലകൊള്ളുന്നത്.

ചിറയിന്‍കീഴ് ശാര്‍ക്കര ബൈപാസിന് സമീപമുള്ള ചാര്‍ജിങ് പോയന്റിന് മുന്നിൽ ചവറുകളും കല്ലുകളും ഉപേക്ഷിക്കപ്പെട്ട വസ്തുക്കളും നിറഞ്ഞുകിടക്കുകയാണ്. ഇതുകാരണം വാഹനങ്ങള്‍ക്ക് പാര്‍ക്ക് ചെയ്ത് ചാര്‍ജ് ചെയ്യാന്‍ സാധിക്കുന്നില്ല. ഇതിനടുത്തേക്ക് പോകാനും കഴിയുന്നില്ല. 24 മണിക്കൂറും വാഹനങ്ങൾ ചാര്‍ജ് ചെയ്യാനാണ് ഇത് സ്ഥാപിച്ചത്. സംസ്ഥാന സര്‍ക്കാര്‍ ജില്ലയില്‍ നടപ്പാക്കിയ 140 ചാര്‍ജിങ് പോയന്റുകളിലൊന്നാണ് ചിറയിൻകീഴിലേതും.

ഇവിടത്തെ ദുരവസ്ഥ അധികൃതരെ അറിയിച്ചെങ്കിലും ഫലമില്ലെന്നാണ് നാട്ടുകാർ പറയുന്നത്. നൂറുകണക്കിന് ഇലക്ട്രിക്ക് വാഹനങ്ങളാണ് പ്രദേശത്തുള്ളത്. ഈ വാഹനങ്ങള്‍ക്ക് ഇവിടെ പാര്‍ക്ക് ചെയ്ത് ചാര്‍ജ് ചെയ്യുന്നതിനുള്ള സൗകര്യം അധികൃതര്‍ ഉണ്ടാക്കണമെന്നാണ് നാട്ടുകാരുടെ ആവശ്യം.

Tags:    
News Summary - Electricity charging points installed-Unable to use

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.