പരീക്ഷയും തെരഞ്ഞെടുപ്പും ഒരുമിച്ച് നേരിട്ട് സ്ഥാനാര്‍ഥി

ആറ്റിങ്ങല്‍: അല്‍ഫിയക്ക് ഇത് പരീക്ഷണകാലമാണ്. അക്കാദമിക് പരീക്ഷയു​െടയും പൊതുതെരഞ്ഞെടുപ്പിലെ മത്സരത്തി​​െൻറയും. ഒരേസമയം കടന്നുവന്ന രണ്ട് പരീക്ഷണങ്ങളെയും ആത്മവിശ്വാസത്തോടെ നേരിടുകയാണ് ഇൗ വിദ്യാർഥിനി. ആറ്റിങ്ങല്‍ നഗരസഭ ഒന്നാം വാര്‍ഡിലെ സ്ഥാനാർഥിയാണ് അല്‍ഫിയ.

വെല്‍ഫെയര്‍പാര്‍ട്ടിക്ക് വേണ്ടിയാണ് മത്സരിക്കുന്നത്. സി.ഇ.ടിയിലെ അവസാനവര്‍ഷ എം.സി.എ വിദ്യാർഥിനിയാണ്. ​െറഗുലര്‍ വിദ്യാർഥിനിയാണെങ്കിലും കോവിഡ് കാലമായതിനാല്‍ പഠനവും പരീക്ഷയും ഓണ്‍ലൈനിലാണ്. കൂടുതലായി ലഭിച്ച സമയം പൊതുപ്രവര്‍ത്തനത്തിന് മാറ്റിവെച്ചു.

വെല്‍ഫെയര്‍പാര്‍ട്ടി സ്ഥാനാര്‍ഥിയായാണ്​ മത്സരിക്കുന്നത്​. ഇതോടൊപ്പം കേരള ടെക്‌നിക്കല്‍ യൂനിവേഴ്‌സിറ്റിയുടെ പരീക്ഷയെയും നേരിടുന്നു. നവംബര്‍ 30, ഡിസംബര്‍ 1, 2, 3, 4 തീയതികളിലായി സീരീസ് എക്‌സാം ഓണ്‍ലൈനില്‍ നടന്നു. ഇ​േൻറണല്‍ മാര്‍ക്കിന് ഉള്‍പ്പെടെ ഈ പരീക്ഷ നിര്‍ണായകമാണ്. തെരഞ്ഞെടുപ്പ് പ്രവര്‍ത്തനത്തിനൊപ്പം തന്നെ പരീക്ഷസമയത്ത് കൃത്യമായി പരീക്ഷ​െയയും നേരിട്ടു. ഈ തദ്ദേശ തെരഞ്ഞെടുപ്പില്‍ മുനിസിപ്പല്‍ സ്ഥാനാർഥികളില്‍ ഏറ്റവും പ്രായം കുറഞ്ഞ സ്ഥാനാർഥികളില്‍ ഒരാള്‍കൂടിയാണ് അല്‍ഫിയ.

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.