വിജിൻ
ലോക്സ്
Posted On
date_range Updated On
date_range പതിമൂന്നുകാരിയെ പീഡിപ്പിക്കാൻ ശ്രമിച്ച കേസിൽ യുവാവ് പിടിയിൽ
പൂവാർ: ആളില്ലാത്ത സമയത്ത് വീട്ടിൽ കയറി പതിമൂന്നുകാരിയെ പീഡിപ്പിക്കാൻ ശ്രമിച്ച കേസിലെ പ്രതിയെ അറസ്റ്റ് ചെയ്തു. ലൂർദ്പുരം കാക്കത്തോട്ടം കോളനിയിൽ വാടകക്ക് താമസിക്കുന്ന പുതിയതുറ സ്വദേശി വിജിൻ ലോക്സിനെയാണ് (23)കാഞ്ഞിരംകുളം പൊലീസ് പിടികൂടിയത്.
കഴിഞ്ഞദിവസം രാത്രി എട്ടോടെയാണ് കേസിനാസ്പദമായ സംഭവം. എട്ടാം ക്ലാസുകാരിയുടെ മാതാപിതാക്കൾ ഇളയ കുട്ടിയെ ആശുപത്രിയിൽ കൊണ്ടുപോയ സമയത്ത് വീട്ടിൽ കടന്നുകൂടിയ പ്രതി വിദ്യാർഥിനിയെ പീഡിപ്പിക്കാൻ ശ്രമിച്ചു. കുട്ടിയുടെ നിലവിളി കേട്ട് നാട്ടുകാർ ഓടിയെത്തിയെങ്കിലും പ്രതി രക്ഷപ്പെട്ടു. തുടർന്ന് കാഞ്ഞിരംകുളം എസ്.എച്ച്.ഒ അജിചന്ദ്രന്റെ നേതൃത്വത്തിൽ എസ്.ഐ സജീർ ഉൾപ്പെട്ട സംഘമാണ് പിടികൂടിയത്. കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.