853 പേര്‍ക്കുകൂടി കോവിഡ്

തിരുവനന്തപുരം: ജില്ലയില്‍ ഞായറാഴ്ച . ആറുമരണങ്ങൾ കോവിഡ് മൂലമാണെന്ന് സ്ഥിരീകരിച്ചു. നെടുമങ്ങാട് സ്വദേശി ശിവശങ്കരന്‍ നായര്‍(87), മരിയപുരം സ്വദേശിനി ധനുജ(90), വിതുര സ്വദേശി ശശിധരന്‍ പിള്ള(64), കോരാണി സ്വദേശി രാജപ്പന്‍(65), തിരുമല സ്വദേശി രവീന്ദ്രന്‍(73), പുതുക്കുറിച്ചി സ്വദേശി ലോറന്‍സ്(37)എന്നിവരുടെ മരണങ്ങളാണ് കോവിഡ് മൂലമാണെന്ന്​ സ്ഥിരീകരിച്ചത്. 651 പേര്‍ക്ക്​ സമ്പര്‍ക്കത്തിലൂടെയാണ് രോഗം ബാധിച്ചത്. 171 പേരുടെ ഉറവിടം വ്യക്തമല്ല. 19 പേര്‍ വീട്ടുനിരീക്ഷണത്തിലായിരുന്നു. ആറുപേര്‍ അന്യസംസ്ഥാനങ്ങളില്‍ നി​െന്നത്തിയതാണ്. 19 ആരോഗ്യ പ്രവര്‍ത്തകർക്കും ഞായറാഴ്ച രോഗം സ്ഥിരീകരിച്ചു. ഞായറാഴ്ച രോഗം സ്ഥിരീകരിച്ചവരില്‍ 349 പേര്‍ സ്ത്രീകളും 504 പേര്‍ പുരുഷന്മാരുമാണ്. ഇവരില്‍ 15 വയസ്സിനുതാഴെയുള്ള 88 പേരും 60 വയസ്സിനുമുകളിലുള്ള 106 പേരുമുണ്ട്. പുതുതായി 2,454 പേര്‍ രോഗനിരീക്ഷണത്തിലായി. ഇവരടക്കം 29,051 പേര്‍ ജില്ലയില്‍ നിരീക്ഷണത്തില്‍ കഴിയുന്നുണ്ട്. 1,742 പേര്‍ നിരീക്ഷണ കാലയളവ് രോഗലക്ഷണങ്ങളൊന്നുമില്ലാതെ പൂര്‍ത്തിയാക്കി. ജില്ലയിലാകെ 9,928 പേരാണ് കോവിഡ് ചികിത്സയില്‍ കഴിയുന്നത്. 434 പേര്‍ ഞായറാഴ്ച രോഗമുക്തി നേടി.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.