74ാമത് സ്വാതന്ത്ര്യദിനാഘോഷം

കൊല്ലം: രാജ്യത്തിൻെറ ഐക്യവും അഖണ്ഡതയും കാത്തുസൂക്ഷിക്കുന്നതില്‍ വിട്ടുവീഴ്ചയില്ലാത്ത സമീപനം തുടരണമെന്ന് മന്ത്രി കെ. രാജു പറഞ്ഞു. കൊല്ലം ലാല്‍ബഹദൂര്‍ ശാസ്ത്രി സ്​റ്റേഡിയത്തില്‍ നടന്ന ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. കോവിഡ് മുന്നണിപ്പോരാളികളായ ആരോഗ്യ പ്രവര്‍ത്തകരെയും പൊലീസ്-എക്‌സൈസ്-അഗ്നിസുരക്ഷ സേനാംഗങ്ങളെയും മന്ത്രി അഭിനന്ദിച്ചു. രാവിലെ ഒമ്പതിന് മന്ത്രി ദേശീയപതാക ഉയര്‍ത്തി. പൊലീസ്, ഫയര്‍ ഫോഴ്‌സ്, എക്‌സൈസ്, ഫോറസ്​റ്റ്​, പൊലീസ് ബാന്‍ഡ് ട്രൂപ്, വനിത പൊലീസ് എന്നിവരടങ്ങിയ അഞ്ച് പ്ലാറ്റൂണുകള്‍ പരേഡില്‍ അണിനിരന്നു. സ്വാതന്ത്ര്യദിന സന്ദേശത്തിനും ദേശീയഗാനാലാപനത്തിനുംശേഷം ചടങ്ങുകള്‍ സമാപിച്ചു. കലക്ടര്‍ ബി. അബ്​ദുല്‍ നാസര്‍, സിറ്റി പൊലീസ് കമീഷണര്‍ ടി. നാരായണന്‍, റൂറൽ ജില്ല പൊലീസ് മേധാവി ഹരിശങ്കര്‍ എന്നിവര്‍ പരേഡിനെ അഭിവാദ്യം ചെയ്തു. ജില്ല മെഡിക്കല്‍ ഓഫിസര്‍ ഡോ.ആര്‍. ശ്രീലത, പാരിപ്പള്ളി സര്‍ക്കാര്‍ മെഡിക്കല്‍ കോളജ് സൂപ്രണ്ട് ഡോ. ഹബീബ് നസീം, ജില്ല ആശുപത്രി ആര്‍.എം.ഒ ഡോ.അനുരൂപ്, ജില്ല ആശുപത്രി, പാരിപ്പള്ളി സര്‍ക്കാര്‍ മെഡിക്കല്‍ കോളജ് എന്നിവിടങ്ങളിലെ നഴ്‌സുമാരായ സൂസന്‍ ചാക്കോ, ലിഷ, പാരാമെഡിക്കല്‍ ജീവനക്കാരായ ഷീജ, രജനി, ശുചീകരണ തൊഴിലാളികളായ അനില്‍കുമാര്‍, ജയപ്രിയ, കോവിഡ് രോഗമുക്തി നേടിയ ജിക്‌സണ്‍, ശേഖര്‍ എന്നിവര്‍ പ്രത്യേക ക്ഷണിതാക്കളായെത്തി. എം. നൗഷാദ് എം.എല്‍.എ, ജില്ല പഞ്ചായത്ത് പ്രസിഡൻറ് സി. രാധാമണി, എ.ഡി.എം പി.ആര്‍. ഗോപാലകൃഷ്ണന്‍, ആര്‍.ഡി.ഒ സി.ജെ. ഹരികുമാര്‍, അസി. പൊലീസ് കമീഷണര്‍മാരായ എ. പ്രതീപ്കുമാര്‍, ഷൈനു തോമസ്, ഗോപകുമാര്‍, നാസറുദ്ദീന്‍, അഭിലാഷ് എന്നിവര്‍ പങ്കെടുത്തു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.