71 കോടിയുടെ എട്ട് പദ്ധതികള്‍ നാടിന് സമര്‍പ്പിച്ചു

തിരുവനന്തപുരം: സംസ്ഥാനത്തെ അഞ്ച് മണ്ഡലങ്ങളിലായി 71 കോടി രൂപ ചെലവഴിച്ച് നിർമാണം പൂര്‍ത്തീകരിച്ചതും ആരംഭിക്കുന്നതുമായ 32.65 കിലോമീറ്റര്‍ റോഡുകള്‍ ഉള്‍പ്പെടെയുള്ള എട്ട്​ പ്രവൃത്തികളുടെ ഉദ്ഘാടനം നിര്‍വഹിച്ചതായി മന്ത്രി ജി. സുധാകരന്‍ അറിയിച്ചു. തിരുവനന്തപുരം ജില്ലയിലെ കാട്ടാക്കട മണ്ഡലത്തിലെ കിള്ളി - ഇ.എം.എസ് അക്കാദമി റോഡ് (16.58 കോടി രൂപ), പങ്കജകസ്തൂരി - മുളിയൂര്‍ - കാന്തള റോഡ് (5 കോടി), കാട്ടുവിള - ചെറുകോട് - മുക്കം പാലമൂട് റോഡ് (7.89 കോടി), കോഴിക്കോട് ജില്ലയിലെ കൊയിലാണ്ടി മണ്ഡലത്തിലെ മേലടി ബീച്ച് റോഡ് (2.5 കോടി), നാദാപുരം മണ്ഡലത്തിലെ കക്കട്ട് - കൈവേലി റോഡ് (3.2 കോടി), കുറ്റ്യാടി - മുള്ളന്‍കുന്ന് റോഡ് (16.7 കോടി), കോട്ടയം ജില്ലയിലെ കോട്ടയം മണ്ഡലത്തിലെ എല്‍.ബി.എസ് റോഡ് (9.2 കോടി), പാലക്കാട് ജില്ലയിലെ ആലത്തൂര്‍ മണ്ഡലത്തിലെ കൊള്ളിമാട് പാലം (9.78 കോടി) എന്നീ പദ്ധതികളുടെ ഉദ്ഘാടനം നിര്‍വഹിച്ചതായി മന്ത്രി അറിയിച്ചു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.