63 കുടുംബങ്ങള്‍കൂടി ഭൂമിയുടെ അവകാശികള്‍; ജില്ലതല പട്ടയവിതരണം ഇന്ന്​

തിരുവനന്തപുരം: സംസ്ഥാന സര്‍ക്കാറി​ൻെറ 100 ദിന പരിപാടിയുടെ ഭാഗമായി ചൊവ്വാഴ്​ച ഭൂരഹിതരായ 63 പേര്‍ക്ക് ജില്ലയില്‍ സ്വന്തം പേരില്‍ ഭൂമിയും രേഖകളും കൈമാറും. നെടുമങ്ങാട് മുനിസിപ്പല്‍ ടൗൺ ഹാളില്‍ രാവിലെ 11.30ന്​ നടക്കുന്ന ചടങ്ങില്‍ മന്ത്രി ജി.ആര്‍. അനില്‍ പട്ടയങ്ങള്‍ വിതരണം ചെയ്യും. തിരുവനന്തപുരം താലൂക്കില്‍ 13, കാട്ടാക്കട താലൂക്കില്‍ 11, ചിറയിന്‍കീഴ് താലൂക്കില്‍ 10, വര്‍ക്കല താലൂക്കില്‍ മൂന്ന്, നെയ്യാറ്റിന്‍കര താലൂക്കില്‍ ആറ്, നെടുമങ്ങാട് താലൂക്കില്‍ 20 എന്നിങ്ങനെയാണ് പട്ടയങ്ങള്‍ വിതരണം ചെയ്യുന്നത്. നെടുമങ്ങാട് താലൂക്കിലെ പട്ടയങ്ങളാകും നെടുമങ്ങാട് ടൗണ്‍ ഹാളില്‍ നടക്കുന്ന ചടങ്ങില്‍ വിതരണം ചെയ്യുക. ബാക്കിയുള്ളവ അതത്​ താലൂക്കുകളില്‍ നടക്കുന്ന ചടങ്ങിൽ കൈമാറും. ചടങ്ങില്‍ ഡി.കെ. മുരളി എം.എല്‍.എ അധ്യക്ഷത വഹിക്കും.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.