500 കടന്ന്​ വീണ്ടും

389-പേർ രോഗമുക്തരായി, രാജാജി നഗറിലും പ്രശാന്ത് നഗറിലും കോവിഡ് വ്യാപനം, ആരോഗ്യ പ്രവർത്തകർ-19 തിരുവനന്തപുരം: ജില്ലയിൽ ചൊവ്വാഴ്ച 562 പേർക്കുകൂടി കോവിഡ് സ്ഥിരീകരിച്ചു. നാലുപേർ മരണത്തിന് കീഴടങ്ങി. ഈ മാസം മൂന്നിന് മരിച്ച ചെങ്കല്‍ സ്വദേശി നെല്‍സണ്‍ (89), അഞ്ചിന് മരിച്ച പാറശ്ശാല സ്വദേശി പ്രഭാകരന്‍ ആശാരി (55), ഒന്നിന് മരിച്ച അഞ്ചാലുംമൂട് സ്വദേശിനി റഹുമാബീവി (66), ആഗസ്​റ്റ്​ 30ന് മരിച്ച മുളയറ സ്വദേശി മഹേഷ് (44) എന്നിവർക്ക്​ കോവിഡ്​ സ്ഥിരീകരിച്ചു. മരണാനന്തരം നടത്തിയ പരിശോധനയും പോസിറ്റിവായി ഇതിനെ തുടർന്ന് ആലപ്പുഴ വൈറോളജി ലാബ് വീണ്ടും പരിശോധന നടത്തി കോവിഡ് സ്ഥിരീകരിക്കുകയായിരുന്നു. 389-പേർ രോഗമുക്തരായി. രോഗം സ്ഥിരീകരിച്ചവരിൽ -542 പേർക്ക് സമ്പർക്കത്തിലൂടെയാണ് വൈറസ് പകർന്നത്. ഇതിൽ 19 ആരോഗ്യ പ്രവർത്തകരും ഉൾപ്പെടും. ചൊവ്വാഴ്ച കോവിഡ് സ്ഥിരീകരിച്ചവരിൽ 35 പേരുടെ ഉറവിടം വ്യക്തമല്ല. 18 പേർ വീട്ടിൽ നിരീക്ഷണത്തിലായിരുന്നു. ഒരാൾ ഇതര സംസ്ഥാനങ്ങളിൽനിന്നാണ് വന്നത്. ജില്ലയിൽ ഏറ്റവും കൂടുതൽ പോസിറ്റിവായത് രാജാജി നഗറിലാണ്. 19 പേർക്കാണ് ചൊവ്വാഴ്ച കോവിഡ് സ്ഥിരീകരിച്ചത്. മുട്ടത്തറ-16, കാരക്കോണം-11, പാച്ചല്ലൂര്‍, പ്രശാന്ത് നഗര്‍, മണക്കാട് -10, അയിര, ഉള്ളൂര്‍, മലയിന്‍കീഴ്- ഒമ്പത്, കല്ലയം, കോട്ടുകാല്‍, നീരാഴിക്കോണം -ഏഴ്, അമ്പിളിക്കോണം, വലിയവിള, വട്ടിയൂര്‍ക്കാവ് -ആറ്, കരമന, കുടപ്പനക്കുന്ന്, പരശുവയ്ക്കല്‍, പൗഡിക്കോണം മഹാദേവേശ്വരം, വെങ്ങാനൂര്‍ അഞ്ച്, കരകുളം, ചാമവിളപ്പുറം, തിരുവല്ലം, നെല്ലിമൂട്, പാലക്കടവ്, പാറശ്ശാല, വള്ളക്കടവ്, വേട്ടമുക്ക്, വിതുര -നാല് എന്നിങ്ങനെയാണ് ജില്ലയിലെ കോവിഡ് വ്യാപനം. ചൊവ്വാഴ്ച ജില്ലയില്‍ പുതുതായി 1016 പേര്‍ രോഗനിരീക്ഷണത്തിലായി. 811 പേര്‍ നിരീക്ഷണ കാലയളവ് രോഗ ലക്ഷണങ്ങളൊന്നുമില്ലാതെ പൂര്‍ത്തിയാക്കി. ജില്ലയില്‍ 19,002 പേര്‍ വീടുകളിലും 557 പേര്‍ സ്ഥാപനങ്ങളിലും കരുതല്‍ നിരീക്ഷണത്തിലുണ്ട്. ജില്ലയിലെ ആശുപത്രികളില്‍ ഇന്ന് രോഗലക്ഷണങ്ങളുമായി 347 പേരെ പ്രവേശിപ്പിച്ചു. 383 പേരെ ഡിസ്ചാര്‍ജ് ചെയ്തു. ജില്ലയില്‍ ആശുപത്രികളില്‍ 3450 പേര്‍ നിരീക്ഷണത്തിലുണ്ട്. ചൊവ്വാഴ്ച 523 സാമ്പിളുകള്‍ പരിശോധനക്കായി അയച്ചു. ചൊവ്വാഴ്ച 560 പരിശോധന ഫലങ്ങള്‍ ലഭിച്ചു. ജില്ലയില്‍ 72 സ്ഥാപനങ്ങളിലായി 557 പേര്‍ നിരീക്ഷണത്തില്‍ കഴിയുന്നുണ്ട്. BOX ആകെ നിരീക്ഷണത്തിലുള്ളവർ -23009 വീടുകളില്‍ നിരീക്ഷണത്തിലുവർ -19002 ആശുപത്രികളില്‍ നിരീക്ഷണത്തിലുള്ളവർ-3450 കോവിഡ് കെയര്‍ സൻെററുകളിലുള്ളവർ -557

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.