461 പേര്‍ക്കുകൂടി കോവിഡ്

* 461 പേര്‍ക്ക്​ രോഗമുക്തി തിരുവനന്തപുരം: ജില്ലയിൽ ബുധനാഴ്ച സ്ഥിരീകരിച്ചു. ഒരാളുടെ മരണം കോവിഡ് മൂലമാണെന്ന്​ സ്ഥിരീകരിച്ചു. നെയ്യാറ്റിന്‍കര സ്വദേശി വിക്ടര്‍ ശാന്തരത്‌ന(70)ത്തി​ൻെറ മരണമാണ്​ കോവിഡ് മൂലമാണെന്ന്​ സ്ഥിരീകരിച്ചത്. 461 പേര്‍ രോഗമുക്തരായി. നിലവില്‍ 4,521 പേരാണ്​ രോഗം സ്ഥിരീകരിച്ച്​ ചികിത്സയില്‍ കഴിയുന്നത്. ബുധനാഴ്ച രോഗം സ്ഥിരീകരിച്ചവരില്‍ 363 പേര്‍ക്ക്​ സമ്പര്‍ക്കത്തിലൂടെയാണ്​ രോഗബാധയുണ്ടായത്. ഇതില്‍ അഞ്ചുപേര്‍ ആരോഗ്യപ്രവര്‍ത്തകരാണ്. രോഗലക്ഷണങ്ങളെത്തുടര്‍ന്ന്​ ജില്ലയില്‍ 1,841 പേരെക്കൂടി നിരീക്ഷണത്തിലാക്കി. ഇവരടക്കം ആകെ 25,977 പേര്‍ വീടുകളിലും 133 പേര്‍ സ്ഥാപനങ്ങളിലും ക്വാറൻറീനില്‍ കഴിയുന്നുണ്ട്. ബുധനാഴ്ച വരെ നിരീക്ഷണത്തിലുണ്ടായിരുന്ന 1,336 പേര്‍ രോഗലക്ഷണങ്ങളില്ലാതെ നിരീക്ഷണകാലം പൂര്‍ത്തിയാക്കി. 28,629 പേരാണ് കോവിഡ് രോഗബാധയുമായി ബന്ധപ്പെട്ട് ജില്ലയില്‍ ആകെ നിരീക്ഷണത്തിലുള്ളത്. വാഹനങ്ങൾ നാലിൽ കൂടരുത്, പെർമിറ്റ് നിർബന്ധം തിരുവനന്തപുരം: തദ്ദേശ തെരഞ്ഞെടുപ്പിൽ മത്സരിക്കുന്ന സ്ഥാനാർഥികൾ പരമാവധി നാല്​ വാഹനങ്ങൾ മാത്രമേ പ്രചാരണത്തിന് ഉപയോഗിക്കാൻ പാടുള്ളൂവെന്ന് ജില്ല തെരഞ്ഞെടുപ്പ് ഓഫിസർ കൂടിയായ കലക്ടർ ഡോ. നവ്‌ജ്യോത് ഖോസ അറിയിച്ചു. വെഹിക്കിൾ പാസ് ആവശ്യമുള്ളവർ അതത് വരണാധികാരിയെ സമീപിക്കണം. മോട്ടോർ വാഹന നിയമങ്ങളെല്ലാം കൃത്യമായി പാലിച്ച ടാക്സി പെർമിറ്റുള്ള വാഹനങ്ങൾക്ക്​ മാത്രമേ പാസ് അനുവദിക്കൂ. വെഹിക്കിൾ പാസ് കാണത്തക്കവിധം വാഹനത്തിൽ പതിപ്പിക്കണം. മൈക്ക് അനുമതി ആവശ്യമുള്ളവർ വെഹിക്കിൾ പാസ് സഹിതം അതത് എസ്.എച്ച്.ഒമാർക്ക് അപേക്ഷ സമർപ്പിക്കണം. പൊലീസ് അനുമതിയില്ലാതെ മൈക്ക് പ്രവർത്തിപ്പിക്കുന്നവർക്കെതിരെ നടപടി സ്വീകരിക്കും. സ്വകാര്യ വാഹനങ്ങളിൽ പ്രചാരണം നടത്താനും പാടില്ല. സ്ഥാനാർഥിക്ക് സ്വന്തം വാഹനങ്ങളിൽ സഞ്ചരിക്കുന്നതിന് വെഹിക്കിൾ പാസ് ആവശ്യമില്ല. എന്നാൽ ഈ വാഹനം പ്രചാരണത്തിന് ഉപയോഗിക്കാൻ പാടില്ല. സ്ഥാനാർഥികളുടെ യോഗം ചേർന്നു തിരുവനന്തപുരം: തദ്ദേശ തെരഞ്ഞെടുപ്പിൽ ജില്ല പഞ്ചായത്തിലെ വിവിധ ഡിവിഷനുകൾ, തിരുവനന്തപുരം കോർപറേഷൻ വാർഡുകൾ എന്നിവിടങ്ങളിൽ മത്സരിക്കുന്ന സ്ഥാനാർഥികളുടെ യോഗം കലക്ടറേറ്റിൽ ചേർന്നു. ജില്ല പഞ്ചായത്ത് സ്ഥാനാർഥികളുടെ യോഗം കലക്ടർ ഡോ. നവ്‌ജ്യോത് ഖോസയുടെ അധ്യക്ഷതയിലും കോർപറേഷനുകളിൽ മത്സരിക്കുന്നവരുടെ യോഗം സബ് കലക്ടർ എം.എസ്. മാധവിക്കുട്ടി, ജില്ല സപ്ലൈ ഓഫിസർ ജലജ എസ്. റാണി എന്നിവരുടെ അധ്യക്ഷതയിലുമാണ് ചേർന്നത്. തെരഞ്ഞെടുപ്പിൽ സ്ഥാനാർഥികൾ പാലിക്കേണ്ട നിബന്ധനകൾ, പെരുമാറ്റച്ചട്ട ലംഘനം എന്നിവ യോഗത്തിൽ ചർച്ച ചെയ്തു. മത്സരിക്കുന്ന സ്ഥാനാർഥികളുടെ തിരിച്ചറിയൽ കാർഡ്, മാതൃക പെരുമാറ്റച്ചട്ടത്തി​ൻെറ പകർപ്പ്, തെരഞ്ഞെടുപ്പ് ചെലവുകളുടെ കണക്ക് സമർപ്പിക്കുന്ന ഫോം എന്നിവ യോഗത്തിൽ വിതരണം ചെയ്തു. കോവിഡ് പ്രോട്ടോകോൾ പാലിച്ച് നടന്ന യോഗത്തിൽ എ.ഡി.എം വി.ആർ വിനോദ്, തെരഞ്ഞെടുപ്പ് ഡെപ്യൂട്ടി കലക്ടർ ജോൺ. വി സാമുവൽ എന്നിവർ പങ്കെടുത്തു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.