373 പേര്‍ക്കുകൂടി കോവിഡ്

* 529 പേര്‍ക്ക്​ രോഗമുക്തി തിരുവനന്തപുരം: ജില്ലയിൽ ശനിയാഴ്ച സ്ഥിരീകരിച്ചു. 529 പേര്‍ രോഗമുക്തരായി. ജില്ലയില്‍ രണ്ടുപേരുടെ മരണം കോവിഡ് മൂലമാണെന്ന് സ്ഥിരീകരിച്ചു. അഴിക്കോട് സ്വദേശിനി ലീല വിജയന്‍ (75), കരമന സ്വദേശി രഞ്ജിത്ത് (57) എന്നിവരുടെ മരണമാണ്​ കോവിഡ് മൂലമാണെന്ന്​ സ്ഥിരീകരിച്ചത്. നിലവില്‍ 3,298 പേരാണ്​ രോഗം സ്ഥിരീകരിച്ച്​ ചികിത്സയില്‍ കഴിയുന്നത്. ശനിയാഴ്ച രോഗം സ്ഥിരീകരിച്ചവരില്‍ 269 പേര്‍ക്ക്​ സമ്പര്‍ക്കത്തിലൂടെയാണ്​ രോഗബാധയുണ്ടായത്. ഇതില്‍ നാലുപേര്‍ ആരോഗ്യപ്രവര്‍ത്തകരാണ്. രോഗലക്ഷണങ്ങളെത്തുടര്‍ന്ന്​ ജില്ലയില്‍ 1,383 പേരെക്കൂടി നിരീക്ഷണത്തിലാക്കി. ഇവരടക്കം ആകെ 27,577 പേര്‍ വീടുകളിലും 109 പേര്‍ സ്ഥാപനങ്ങളിലും ക്വാറൻറീനില്‍ കഴിയുന്നുണ്ട്. ശനിയാഴ്ച വരെ നിരീക്ഷണത്തിലുണ്ടായിരുന്ന 2,954 പേര്‍ രോഗലക്ഷണങ്ങളില്ലാതെ നിരീക്ഷണകാലം പൂര്‍ത്തിയാക്കി.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.