310 പേർക്കുകൂടി കോവിഡ്

*സമ്പർക്കം വഴി 300 * ജില്ലയിൽ ആറ് മരണം തിരുവനന്തപുരം: വെള്ളിയാഴ്ച 310 പേർക്കുകൂടി ജില്ലയിൽ കോവിഡ് സ്ഥിരീകരിച്ചു. സമ്പർത്തിലൂടെയാണ് 300 പേർക്ക് കോവിഡ് വ്യാപിച്ചത്. ജില്ലയിൽ ആറ് മരണങ്ങളിൽ കോവിഡ് സ്ഥിരീകരിച്ചു. ജില്ലയില്‍ നിന്നുള്ള 310 പേര്‍ക്കും ഈമാസം 10ന് മരിച്ച കടുങ്ങനല്ലൂര്‍ സ്വദേശിനി ലക്ഷ്മി (74), വള്ളക്കടവ് സ്വദേശിനി നിര്‍മല (65), വിതുര സ്വദേശിനി ഷേര്‍ളി (62), മാധവപുരം സ്വദേശി എം. സുരേന്ദ്രൻ (60), തിരുവനന്തപുരം സ്വദേശിനി ലളിത (70), 14ന് മരിച്ച പൗണ്ട്കടവ് സ്വദേശി സ്​റ്റാന്‍സിലാസ് (80), എന്നിവരുടെ പരിശോധനഫലം കോവിഡ് മൂലമാണെന്ന് എൻ.​െഎ.വി ആലപ്പുഴ സ്ഥിരീകരിച്ചു. ജില്ലയിലെ അഞ്ച് ആരോഗ്യ പ്രവര്‍ത്തകര്‍ക്കാണ് വെള്ളിയാഴ്ച രോഗം ബാധിച്ചത്. സെൻട്രൽ ജയിലിൽ 63 പേർക്ക് വെള്ളിയാഴ്ച കോവിഡ് സ്ഥിരീകരിച്ചു. അതോടെ 164 പേർക്ക് രോഗമായി. പലർക്കും രോഗലക്ഷണമില്ല. എല്ലാവരെയും പരിശോധിക്കാൻ തീരുമാനിച്ചു. സെക്രട്ടേറിയറ്റിലെ ഗാഡ് ഡ്യൂട്ടിയിലുണ്ടായിരുന്ന പൊലീസുകാരന് കോവിഡ് സ്ഥിരീകരിച്ചു. വെള്ളിയാഴ്ച ജില്ലയില്‍ പുതുതായി 1,856 പേര്‍ രോഗനിരീക്ഷണത്തിലായി. 1,447 പേര്‍ നിരീക്ഷണ കാലയളവ് രോഗ ലക്ഷണങ്ങളൊന്നുമില്ലാതെ പൂര്‍ത്തിയാക്കി. ജില്ലയില്‍ 16,935 പേര്‍ വീടുകളിലും 728 പേര്‍ സ്ഥാപനങ്ങളിലും കരുതല്‍ നിരീക്ഷണത്തിലുണ്ട്. ജില്ലയിലെ ആശുപത്രികളില്‍ ഇന്ന് രോഗലക്ഷണങ്ങളുമായി 275 പേരെ പ്രവേശിപ്പിച്ചു. 350 പേരെ ഡിസ്ചാര്‍ജ് ചെയ്തു. ജില്ലയില്‍ ആശുപത്രികളില്‍ 2,792 പേര്‍ നിരീക്ഷണത്തിലുണ്ട്. വെള്ളിയാഴ്ച 854 സാമ്പിളുകള്‍ പരിശോധനക്കായി അയച്ചു. 585 പരിശോധനഫലങ്ങള്‍ ലഭിച്ചു. ജില്ലയില്‍ 72 സ്ഥാപനങ്ങളിലായി 728 പേര്‍ നിരീക്ഷണത്തില്‍ കഴിയുന്നുണ്ട്. BOX ആകെ നിരീക്ഷണത്തിലുള്ളവർ -20,455 വീടുകളില്‍ നിരീക്ഷണത്തിവർ -16,935 ആശുപത്രികളില്‍ നിരീക്ഷണത്തിലുള്ളവർ -2,792

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.