262 പേർക്കുകൂടി കോവിഡ്; രോഗമുക്തി 334

തിരുവനന്തപുരം: ജില്ലയിൽ വെള്ളിയാഴ്ച 262 പേർക്കുകൂടി കോവിഡ് സ്ഥിരീകരിച്ചു. 334 പേർ രോഗമുക്തരായി. രണ്ടു പേരുടെ മരണം കോവിഡ് മൂലമാണെന്ന്​ സ്ഥിരീകരിച്ചു. നരുവാമൂട് സ്വദേശിനി വത്സല (64), പള്ളിക്കൽ സ്വദേശി രാധാകൃഷ്ണൻ (70 എന്നിവരുടെ മരണമാണ്​ കോവിഡ് മൂലമാണെന്ന്​ സ്ഥിരീകരിച്ചത്. നിലവിൽ 4426 പേരാണ്​ രോഗം സ്ഥിരീകരിച്ച്​ ചികിത്സയിൽ കഴിയുന്നത്. വെള്ളിയാഴ്ച കോവിഡ്​ സ്ഥിരീകരിച്ചവരിൽ 177 പേർക്ക്​ സമ്പർക്കത്തിലൂടെയാണ്​ രോഗം. രോഗലക്ഷണങ്ങളെത്തുടർന്ന്​ ജില്ലയിൽ 1884 പേരെക്കൂടി നിരീക്ഷണത്തിലാക്കി. ഇവരടക്കം ആകെ 27,365 പേർ വീടുകളിലും 121 പേർ സ്ഥാപനങ്ങളിലും ക്വാറൻറീനിൽ കഴിയുന്നുണ്ട്. വെള്ളിയാഴ്ച വരെ നിരീക്ഷണത്തിലുണ്ടായിരുന്ന 1365 പേർ രോഗലക്ഷണങ്ങളില്ലാതെ നിരീക്ഷണകാലം പൂർത്തിയാക്കി.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.