24 പേർക്ക് കോവിഡ്

കാട്ടാക്കട: കാട്ടാക്കട, പൂവച്ചൽ പഞ്ചായത്തുകളിലായി നടന്ന പരിശോധനയിൽ സ്ഥിരീകരിച്ചു. കാട്ടാക്കടയിൽ 13 പേർക്കും പൂവച്ചലിൽ 11 പേർക്കുമാണ് പോസിറ്റിവ് ആയത്. കാട്ടാക്കടയിൽ എട്ടിരുത്തിയിൽ മൂന്നുപേർക്കും കൊല്ലോട് രണ്ടുപേർക്കും പാറച്ചൽ, ചന്ദ്രമംഗലം, തൂങ്ങാംപാറ, ചെട്ടിക്കോണം, കാട്ടാക്കട, ആമച്ചൽ, കുരുതംകോട്, ചെമ്പനാകോട് എന്നിവിടങ്ങളിൽ ഓരോരുത്തർക്കുമാണ് രോഗം. പൂവച്ചൽ പഞ്ചായത്തിൽ കാക്കമുകൾ, തോട്ടമ്പറ, കോവിൽവിള, ആലമുക്ക് രണ്ടുപേർക്ക് വീതവും മാർക്കറ്റ്, കല്ലാമം, ഉണ്ടപ്പാറ എന്നിവിടങ്ങളിൽ ഓരോരുത്തർക്കുമാണ് രോഗം സ്ഥിരീകരിച്ചത്. കുറ്റിച്ചലിലും കള്ളിക്കാടും വെള്ളിയാഴ്ച പരിശോധനയില്ലായിരുന്നു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.