23ലെ സംയുക്ത ദേശീയ പ്രക്ഷോഭം വിജയിപ്പിക്കണമെന്ന്​

തിരുവനന്തപുരം: കേന്ദ്ര സർക്കാർ നടപ്പാക്കുന്ന വിനാശകരമായ സ്വകാര്യവത്​കരണത്തിനും ഓഹരി വിറ്റഴിക്കലിനും തൊഴിൽ നിയമ ഭേദഗതികൾക്കുമെതിരെ തൊഴിലാളികൾ സംയുക്തമായി ഇൗമാസം 23ന് ദേശീയ പ്രതിഷേധദിനമായി ആചരിക്കും. സംസ്ഥാനത്ത് അന്ന്​ രാവിലെ 11ന്​ ജില്ല കേന്ദ്രങ്ങളിലും പഞ്ചായത്തടിസ്ഥാനത്തിലും വ്യവസായസ്ഥാപനങ്ങൾക്ക് മുന്നിലും സംയുക്തമായി പ്രതിഷേധസമരം സംഘടിപ്പിക്കും. കോവിഡ് മാനദണ്ഡങ്ങൾ പാലിച്ചുകൊണ്ടാണ്ട് സമരം സംഘടിപ്പിക്ക​ുന്നത്​. പ്രതിഷേധദിനാചരണം വിജയമാക്കാൻ സംയുക്ത ട്രേഡ് യൂനിയൻ സമിതി തൊഴിലാളികളോട് അഭ്യർഥിച്ചു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.