19 ലക്ഷം രൂപയുടെ സ്വർണം പിടികൂടി

ശംഖുംമുഖം: വിദേശത്തുനിന്ന്​ കടത്താൻ ശ്രമിച്ച 19 ലക്ഷം രൂപ വിലവരുന്ന സ്വർണം തിരുവനന്തപുരം വിമാനത്താവളത്തിൽ എയർ കസ്​റ്റംസ് വിഭാഗം പിടികൂടി. തമിഴ്നാട് പുളിയൻകുടി സ്വദേശി കാളീശ്വരനാണ് പിടിയിലായത്. 342.39 ഗ്രാം വരുന്ന സ്വർണം മിശ്രിത രൂപത്തിലാക്കി രണ്ട് പോളിത്തീൻ സ്ട്രിപ്പിനുള്ളിലാക്കിയാണ് കടത്താൻ ശ്രമിച്ചത്. തിങ്കളാഴ്ച ദുബൈയിൽ നി​െന്നത്തിയ ഇയാളെ സംശയം തോന്നിയ കസ്​റ്റംസ് ഉദ്യോഗസ്ഥർ പരിശോധിച്ചപ്പോഴാണ് ജീൻസ് പാൻറി​ൻെറ ഉള്ളിൽ പ്രത്യേക അറ ഉണ്ടാക്കി പൊളിത്തീൻ കവറിൽ സ്വർണം ഒളിപ്പിച്ചിരിക്കുന്നതായി കണ്ടത്തിയത്. എയർ കസ്​റ്റംസ് അസിസ്​റ്റൻറ്​ കമീഷണർ എസ്.ബി. അനിലി​ൻെറ നേതൃത്വത്തിൽ സൂപ്രണ്ടുമാരായ റജീബ്, കൃഷ്ണകുമാർ, പ്രകാശ്, ശശികുമാർ ഇൻസ്പെക്ടർമാരായ ഗോപി പ്രശാന്ത്, ശ്രീ ബാബു എന്നിവരടങ്ങുന്ന സംഘമാണ് സ്വർണം പിടികൂടിയത്. കാപ്​ഷൻ പിടികൂടിയ സ്വർണം IMG-20200804-WA0142.jpg

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.