186 കോടി രൂപയുടെ 11 പദ്ധതികൾ നാടിന് സമർപ്പിക്കും -മന്ത്രി ജി. സുധാകരൻ

തിരുവനന്തപുരം: സംസ്ഥാന സർക്കാറിൻെറ 100 ദിവസത്തിനുള്ളിൽ 100 പരിപാടികളുടെ ഭാഗമായി ആറ് നിയോജക മണ്ഡലങ്ങളിലായി 186 കോടി രൂപ ചെലവഴിച്ച് ആരംഭിക്കുന്നതും പൂർത്തീകരിക്കുന്നതുമായ 11 പദ്ധതികൾ 15ന് നാടിന് സമർപ്പിക്കുമെന്ന് മന്ത്രി ജി. സുധാകരൻ അറിയിച്ചു. തിരുവനന്തപുരം ജില്ലയിലെ ശംഖുംമുഖം - എയർപോർട്ടിൻെറ ഒന്നാംഘട്ട നിർമാണോദ്ഘാടനം മുഖ്യമന്ത്രി പിണറായി വിജയൻ 15ന് വൈകീട്ട് മൂന്നിന്​ നിർവഹിക്കും. കഴക്കൂട്ടം-അടൂർ സേഫ്റ്റി കോറിഡോർ - േട്രാമാകെയർ വാഹനങ്ങൾ - മോട്ടോർവാഹന വകുപ്പ് - പൊലീസ്​ എന്നിവർക്ക് കൈമാറുന്ന പദ്ധതി (1.5 കോടി രൂപ), ഒല്ലൂർ മണ്ഡലത്തിലെ മാടക്കത്തറ- കെ.എൻ.ആർ റോഡ് (മൂന്ന്​ കോടി രൂപ), പട്ടിക്കാട്- ബസാർ റോഡ് (2.25 കോടി), ഉടുമ്പൻചോല മണ്ഡലത്തിലെ ചെമ്മണ്ണാർ ഗ്യാപ് റോഡ് (146.67 കോടി), ബാലുശ്ശേരി മണ്ഡലത്തിലെ ഏകരൂൽ-കാപ്പീൽ-പൂവ്വമ്പായി റോഡ് (അഞ്ച്​ കോടി), നടുവണ്ണൂർ- കൂട്ടാലിട റോഡ് (ആറ്​ കോടി), ബാലുശ്ശേരി - കുറുമ്പൊയൽ-വയലട-തലയാട് റോഡ് (മൂന്ന്​ കോടി), ആലത്തൂർ മണ്ഡലത്തിലെ കുനിശ്ശേരി-വിലങ്ങി റോഡ് (അഞ്ച്​ കോടി), കോട്ടെക്കുളം-നെന്മാറ റോഡ് (മൂന്ന്​ കോടി), തൃപ്പാളൂർ-ചിറ്റിലഞ്ചേരി റോഡ് (അഞ്ച്​ കോടി) എന്നീ പദ്ധതികളുടെ ഓൺലൈൻ ഉദ്ഘാടനം കോവിഡ് മാനദണ്ഡങ്ങൾ പാലിച്ച്​ നടത്തുമെന്ന് മന്ത്രി ജി. സുധാകരൻ അറിയിച്ചു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.