മാലിന്യത്തിൽനിന്ന്​ ജിപ്സം ബ്ലോക്കുമായി ട്രാവൻകൂർ ടൈറ്റാനിയം ഏകദിന ശിൽപശാല സംഘടിപ്പിച്ചു tvg prd1 bin

തിരുവനന്തപുരം: മലിനീകരണ നിവാരണത്തിനായി ട്രാവൻകൂർ ടൈറ്റാനിയത്തിലെ ഗവേഷണ വിഭാഗം നിർമിച്ച ജിപ്സം ബ്ലോക്കുകളുടെ ഉപയോഗവും സാധ്യതയും മുൻനിർത്തി ഏകദിന ശിൽപശാല സംഘടിപ്പിച്ചു. മുഖ്യമന്ത്രിയുടെ ശാസ്ത്ര ഉപദേഷ്​ടാവ് എം. ചന്ദ്രദത്തൻ ഉദ്ഘാടനം ചെയ്തു. തലസ്ഥാനത്തി​ൻെറ അഭിമാനമായ വ്യവസായശാലയാണ് ട്രാവൻകൂർ ടൈറ്റാനിയമെന്നും വിവിധങ്ങളായ ഉൽപന്നങ്ങളുടെ നിർമാണത്തിൽ സ്ഥാപനം മുന്നിൽ നിൽക്കുന്നുവെന്നും അദ്ദേഹം പറഞ്ഞു. മാലിന്യ നിർമാർജന പ്രവർത്തനത്തി​ൻെറ ഭാഗമായി രൂപപ്പെടുത്തിയെടുത്ത ഉപോൽപന്നമാണ് റെഡ് ജിപ്സം ബ്ലോക്ക്. 46 ശതമാനം റെഡ് ജിപ്സത്തോടൊപ്പം 18 ശതമാനം സിമൻറും 36 ശതമാനം മണലും കൃത്യമായ അളവിൽ മോൾഡുകളാക്കി ബലപ്പെടുത്തിയാണ് ജിപ്സം ബ്ലോക്കുകൾ നിർമിച്ചിരിക്കുന്നത്. ഇവ റെയിൽവേ പ്ലാറ്റ്ഫോം നിർമാണം, സിമൻറ്​ നിർമാണം തുടങ്ങിയ വിവിധ ആവശ്യങ്ങൾക്ക് ഉപയോഗപ്പെടുത്താനുള്ള തയാറെടുപ്പിലാണ് ട്രാവൻകൂർ ടൈറ്റാനിയം. ജിപ്സം ബ്ലോക്കുകളുടെ കൂടുതൽ സാധ്യതകൾ വിശകലനം ചെയ്യുന്നതിന്​ ഹാർബർ എൻജിനീയറിങ്, കോസ്​റ്റൽ ഡെവലപ്മൻെറ്​ അതോറിറ്റി, ഫിഷറീസ് വകുപ്പ്, ഇറിഗേഷൻ വകുപ്പ് തുടങ്ങിയ വകുപ്പുകളിലെയും മരിയൻ എൻജിനീയറിങ് കോളേജ്, കോസ്​റ്റൽ അപ് ലിഫ്റ്റ് അസോസിയേഷൻ എന്നീ സ്ഥാപനങ്ങളിലെയും പ്രതിനിധികളെ ഉൾപ്പെടുത്തി വിദഗ്ധ സമിതി രൂപവത്​കരിച്ചിട്ടുണ്ട്. വിദഗ്ധ സമിതിയിയുടെ നേതൃത്വത്തിൽ നടന്ന ശിൽപശാലയിൽ ഉരുത്തിരിയുന്ന ആശയങ്ങൾ ക്രോഡീകരിച്ച് പദ്ധതി റിപ്പോർട്ട് തയാറാക്കി സമർപ്പിക്കുമെന്ന് ചെയർമാൻ എ.എ. റഷീദ് പറഞ്ഞു. റിയാബ് ചെയർമാൻ ശശിധരൻ നായർ, കേരള മലിനീകരണ നിയന്ത്രണ ബോർഡ് മെംബർ സെക്രട്ടറി ശ്രീകല എസ്, ട്രാവൻകൂർ ടൈറ്റാനിയം പ്രോഡക്റ്റ് ലിമിറ്റഡ് എം.ഡി ജോർജി നൈനാൻ, സമീപ ക്രൈസ്തവ ദേവാലയങ്ങളിലെ പുരോഹിതർ തുടങ്ങിയവർ സംബന്ധിച്ചു. പോളിടെക്‌നിക് ഡിപ്ലോമ: സ്‌പോട്ട് അഡ്മിഷൻ 27നും 30നും നെയ്യാറ്റിൻകര: ഗവ. പോളിടെക്‌നിക്കിൽ സ്‌പോട്ട് അഡ്മിഷൻ മുഖേനയുള്ള അലോട്ട്‌മൻെറ്​ ലഭിച്ചവർ 27, 30 തീയതികളിൽ രാവിലെ പത്ത് മുതൽ വൈകീട്ട് നാലുവരെയുള്ള സമയത്ത് സ്ഥാപനത്തിൽ അഡ്മിഷന് ഹാജരാകണം. പ്രവേശനത്തിന് https://www.polyadmission.orgൽ നിന്നും ലഭിക്കുന്ന അലോട്ട്‌മൻെറ്​ സ്ലിപ്പിന്​ പുറമെ യോഗ്യത തെളിയിക്കുന്ന അസ്സൽ സർട്ടിഫിക്കറ്റുകൾ (എസ്.എസ്.എൽ.സി, ടി.സി, കോണ്ടക്ട്, ജാതി, വരുമാനം, പ്രത്യേക സംവരണം ഉള്ളവർ പ്രോസ്‌പെക്ടസിൽ സൂചിപ്പിച്ചിരിക്കുന്ന അസ്സൽ രേഖകൾ) നിർദേശിച്ചിരിക്കുന്ന ഫീസ് എന്നിവ സഹിതം ഹാജരാകണം. പ്രവേശന സമയത്ത് ഫീസ് 2500 രൂപ കാഷ് ആയും 3190 രൂപ എ.ടി.എം കാർഡ്/ഡെബിറ്റ് കാർഡ് മുഖേനയുമായിരിക്കും സ്വീകരിക്കുക. എസ്.സി, എസ്.ടി, ഒ.ഇ.സി വിഭാഗങ്ങൾക്ക് ഫീസ് ഇളവ് അനുവദിച്ചിട്ടുണ്ട്. അഡ്മിഷനായി വരുമ്പോൾ കോവിഡ് മാനദണ്ഡങ്ങൾ കൃത്യമായും പാലിക്കണം. കൂടുതൽ വിവരങ്ങൾ https://www.polyadmission.orgൽ ലഭിക്കും.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.