മഴ: കല്ലമ്പലത്ത്​ വ്യാപക കൃഷിനാശം

കല്ലമ്പലം: ദിവസങ്ങളായി തിമിർത്തുപെയ്യുന്ന മഴയിൽ കല്ലമ്പലം മേഖലയിൽ വ്യാപക കൃഷിനാശം. കൊയ്യാൻ പാകമായ നെല്ല്​ വെള്ളത്തിനടിയിലായി. കരവാരത്തെ 45 ഏക്കർ വഞ്ചിയൂർ-കട്ടപ്പറമ്പ് ഏലായിലെ നെൽകൃഷി പൂർണമായി നശിച്ചു. വാമനപുരം ആറ്​ കരകവിഞ്ഞ്​ ഒഴുകിയ വെള്ളമാണ് കതിരുകൾ വെള്ളത്തിലാക്കിയത്. നാവായിക്കുളം, ഒറ്റൂർ മണമ്പൂർ പഞ്ചായത്തുകളിലും നെല്ല്, വാഴ, ചേമ്പ് വിളകൾ വെള്ളത്തിനടിയിലായി. മണ്ണിടിഞ്ഞ് കരവാരം പഞ്ചായത്തിൽ വഞ്ചിയൂർ വൈദ്യശാല മുക്കിൽ ഇസ്മായിലി​ൻെറ പുതുതായി നിർമിച്ച വീടിന്​ കേടുപാടുണ്ടായി. റവന്യൂ അധികൃതർ സ്ഥലം സന്ദർശിച്ചു.
Tags:    
News Summary - heavy rain

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.