വ്യാജ എന്‍ 95 മാസ്‌ക്കുകള്‍ വിപണിയില്‍

ആറ്റിങ്ങല്‍: എന്‍ 95 മാസ്‌ക്കുകളെ അനുകരിച്ച് വ്യാജ മാസ്‌ക്കുകള്‍ വിപണിയില്‍. സാധാരണക്കാരെ തെറ്റിദ്ധരിപ്പിക്കുന്ന രീതിയിലുള്ള വ്യാജ എന്‍ 95 മാസ്‌ക്കുകളാണ് വിപണിയില്‍ സുലഭം. കോവിഡ് ഭീതിയില്‍ നാട് നീങ്ങുമ്പോള്‍ വൈറസ് രോഗാണുക്കളെ ചെറുക്കാന്‍ സാധിക്കുന്നതില്‍ കൂടുതൽ ഗുണകരമാണ് എൻ 95 മസ്ക്കുക​െളന്ന് പ്രചാരണം ഉണ്ടായിരുന്നതിനാൽ ഉയർന്നവില നൽകി സാധാരണക്കാർപോലും വലിയ തോതിൽ ഇത്തരം മാസ്​ക്കുകൾ വാങ്ങിയിരുന്നു. ഈ അവസരം ചൂഷണം ചെയ്താണ് വ്യാജ മാസ്ക് വിൽപന. ആരോഗ്യ പ്രവര്‍ത്തകര്‍ മാത്രം ഉപയോഗിക്കുന്ന എന്‍ 95 മാസ്‌ക്കുകളുടെ മോഡലില്‍ തുണി മാസ്‌ക് നിര്‍മിച്ച് അതില്‍ എന്‍ 95 എന്ന് പ്രിൻറ്​ ചെയ്​താണ് വില്‍പന നടത്തുന്നത്. വ്യാജ എന്‍ 95 ഫുഡ്പാത്തിലും തുണിക്കടകളിലും ലഭിക്കും. പലപ്പോഴും വില്‍ക്കുന്നവര്‍ക്കോ വാങ്ങുന്നവര്‍ക്കോ ഇതിനെ കുറിച്ച് അജ്ഞരായിരിക്കും. കഴിഞ്ഞദിവസം ഒരു സന്നദ്ധ പ്രവർത്തകൻ പുറത്തുനിന്ന്​ ആരോഗ്യ പ്രവർത്തകർക്ക്​ മാസ്ക് വാങ്ങി നൽകിയപ്പോളാണ് വ്യാജൻ വിലസുന്ന കാര്യമറിയുന്നത്.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.