അഞ്ഞൂറും കടന്ന്​; രണ്ടു​ ദിവസത്തിൽ 840 പേർക്ക്​ * 23 ​​ആരോഗ്യ പ്രവർത്തകർക്ക്​ ​രോഗം

തിരുവനന്തപുരം: തലസ്​ഥാനത്ത്​ ഒരു ദിവസം കൊണ്ട്​ രോഗ സ്​ഥിരീകരണം ആദ്യമായി 500​ കടന്നു. സംസ്​ഥാനത്ത്​ ആദ്യമായാണ്​ ഒരു ജില്ലയിലെ പ്രതിദിന രോഗം 500 കടക്കുന്നത്​. ഞായറാഴ്​ച 519 പേർക്കും ശനിയാഴ്​ച 321 പേർക്കും രോഗം സ്​ഥിരീകരിച്ചു. രണ്ടു​ ദിവസം കൊണ്ട്​ 840 പേർക്കാണ്​ രോഗബാധ. കൂടുതൽ കേന്ദ്രങ്ങളിലേക്ക്​ രോഗം പകരുന്നതും സെൻട്രൽ ജയിലിൽ രോഗബാധ വ്യാപകമായതുമാണ്​ ജില്ലയിലെ എണ്ണം കുത്ത​െന ഉയരാൻ കാരണം. ജില്ലയിലെ നിയന്ത്രണങ്ങളിൽ ഇളവ്​ വരുത്തിക്കൊണ്ടിരിക്കെ തന്നെയാണ്​ രോഗബാധ വർധിക്കുന്നത്​. ഞായറാഴ്​ച സ്​ഥിരീകരിച്ചവരിൽ 487 പേര്‍ക്കും സമ്പർക്കം വഴിയാണ്​ രോഗം ബാധിച്ചത്​. ശനിയാഴ്​ച 313 പേർക്കും. ആഗസ്​റ്റ്​ 14 ന് മരിച്ച തിരുവനന്തപുരം പാറശ്ശാല സ്വദേശി കനകരാജി​ൻെറ (60) മരണം കോവിഡ്​ മൂലമെന്ന്​ സ്​ഥിരീകരിച്ചു. ശനിയാഴ്​ചയിലും മൂന്നുപേരുടെ മരണം സ്​ഥിരീകരിച്ചിരുന്നു. ആഗസ്​റ്റ്​ നാലിന് മരിച്ച തിരുവനന്തപുരം അഞ്ചുതെങ്ങ് സ്വദേശിനി ജൂഡി (69), ആഗസ്​റ്റ്​ 13ന് മരിച്ച തിരുവനന്തപുരം പൂന്തുറ സ്വദേശിനി ലക്ഷ്മിക്കുട്ടി (69), ആഗസ്​റ്റ്​ ഏഴിന് മരിച്ച അയിര ചെങ്കവിള സ്വദേശി രവി (58) എന്നിവർ. ജില്ലയിലെ 23 ആരോഗ്യ പ്രവർത്തകർക്കും രോഗം പകർന്നു. ശനിയാഴ്​ചയും ആറ്​ ആരോഗ്യ പ്രവർത്തകർ രോഗബാധിതരായിരുന്നു. ഞായറാഴ്​ച 190 പേരും ശനിയാഴ്​ച 170 പേരും രോഗമുക്തരായിരുന്നു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.