ജില്ലയിൽ 790 പേർക്ക് കോവിഡ്​

* 562 പേർക്ക്​ രോഗമുക്തി തിരുവനന്തപുരം: ശനിയാഴ്ച ജില്ലയിൽ 790 പേർക്കുകൂടി കോവിഡ് സ്ഥിരീകരിച്ചു. 643 പേർക്ക് സമ്പർക്കത്തിലൂടെയാണ് രോഗം ബാധിച്ചത്. അതിൽ ഏഴുപേർ ആരോഗ്യപ്രവർത്തകരാണ്. നിലവിൽ 8774 പേരാണ്​ ചികിത്സയിൽ കഴിയുന്നത്. 562 പേർ രോഗമുക്തരായി. രോഗലക്ഷണങ്ങളെ തുടർന്ന്​ ജില്ലയിൽ 1971 പേരെക്കൂടി നിരീക്ഷണത്തിലാക്കി. ഇവരടക്കം 25,005 പേർ വീടുകളിലും 171 പേർ സ്ഥാപനങ്ങളിലും ക്വാറൻറീനിൽ കഴിയുന്നുണ്ട്. ശനിയാഴ്​ചവരെ നിരീക്ഷണത്തിലുണ്ടായിരുന്ന 1983 പേർ രോഗലക്ഷണങ്ങളില്ലാതെ നിരീക്ഷണകാലം പൂർത്തിയാക്കി.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.