ചെറുവള്ളിയിൽ തിരുവിതാംകൂർ ദേവസ്വം ബോർഡി​െൻറ​ 736 ഏക്കർ ഭൂമി; കേസിൽ കക്ഷി ചേരാതെ ബോർഡ്​

ചെറുവള്ളിയിൽ തിരുവിതാംകൂർ ദേവസ്വം ബോർഡി​ൻെറ​ 736 ഏക്കർ ഭൂമി; കേസിൽ കക്ഷി ചേരാതെ ബോർഡ്​ പത്തനംതിട്ട: ശബരിമല വിമാനത്താവളത്തിന്​​ സർക്കാർ ഏറ്റെടുക്കുന്ന ചെറുവള്ളി എസ്​റ്റേറ്റിൽ തിരുവിതാംകൂർ ദേവസ്വം ബോർഡി​ൻെറ 736 ഏക്കറും. പാലാ കോടതിയിലെ ചെറുവള്ളി ഭൂമി ഉടമസ്ഥത കേസിൽ കക്ഷിചേരാൻ ആഗ്രഹിക്കുന്നവർക്ക്​ അവസരം നൽകി നിയമവകുപ്പ്​ അറിയിപ്പ്​ പ്രസിദ്ധീകരി​െച്ചങ്കിലും ദേവസ്വം ബോർഡ്​ അറിഞ്ഞിട്ടില്ല. ദേവസ്വം ബോർഡ്​ ഭൂമി ഹാരിസൺസ്​ വ്യാജപട്ടയം വഴി ​ൈകക്കലാക്കിയെന്നാണ്​ രേഖകളിലുള്ളത്​. ഇക്കാര്യം അന്വേഷിക്കാൻ അഞ്ചു വർഷം മുമ്പ്​ ബോർഡ്​ കമീഷനെ നിയോഗിച്ചിരുന്നു. ദേവസ്വം ഭൂമിയാണെന്ന്​ റിപ്പോർട്ടും നൽകി. തിരുവിതാംകൂർ ദേവസ്വം ബോർഡ്​ വരും മുമ്പുണ്ടായിരുന്ന എരുമേലി പശ്ചിമ ദേവസ്വം വകയായിരുന്നു ചെറുവള്ളി എസ്​റ്റേറ്റിലെ 736 ഏക്കർ​. എരുമേലി പശ്ചിമ ദേവസ്വം സ്വത്തുവകകളെല്ലാം പിന്നീട്​ തിരുവിതാംകൂർ ബോർഡിന്​ തിരുവിതാംകൂർ രാജാവ്​ ​ൈകമാറുകയായിരുന്നു. വസ്​തുതകൾ ഇതായിരിക്കെ കേസിൽ കക്ഷിചേരാത്ത ബോർഡ്​ നടപടി ദുരൂഹമാണ്​​. ദേവസ്വം കുടിയാൻ എന്ന നിലയിൽ കോട്ടയം സ്​പെഷൽ ലാൻഡ്​ ​ൈട്രബ്യൂണലായിരുന്ന കെ. ഗോപാലകൃഷ്​ണൻ 1976 ഏപ്രിൽ 13നാണ്​ ഭൂമി പതിച്ചുനൽകാൻ ഉത്തരവിട്ടത്​. ഇതിന്​ കമ്പനി പാട്ടത്തുക, നികുതി ഇനങ്ങളിലായി 16,669 രൂപ 35 പൈസ​ അടച്ചു​. ഈസമയം ഹാരിസൺസ് മലയാളം എന്ന കമ്പനി ഉണ്ടായിരുന്നില്ല. മലയാളം പ്ലാ​േൻറഷൻസ് എന്ന ലണ്ടൻ കമ്പനിക്കാണ് ട്രൈബ്യൂണൽ ഭൂമി നൽകിയത്. ഫെറ നിയമം ലംഘിച്ചാണ്​ വിദേശകമ്പനിക്ക്​ ഭൂമി നൽകാൻ ലാൻഡ് ട്രൈബ്യൂണൽ ഉത്തരവിട്ടത്​. 1958 മുതൽ മലയാളം പ്ലാ​േൻറഷൻസ് എരുമേലി ദേവസ്വത്തിൽനിന്ന് ഭൂമി പാട്ടത്തിനെടുത്ത് കൃഷി നടത്തിയിരുന്നു. അതിനാലാണ് കുടിയാനായി പരിഗണിച്ചത്. ഭൂപരിഷ്കരണ നിയമത്തിൽ കുടിയാന് നൽകാവുന്ന പരമാവധി 15 ഏക്കറാണ്. പ്ലാ​േൻറഷനാണെങ്കിൽ 30 ഏക്കർവരെയും. ഭൂമിക്ക് നൽകിയ പട്ടയത്തിൽ തരിശുഭൂമി എന്നാണുള്ളത്. കൃഷിഭൂമിയും തരിശുഭൂമിയും പരിധിയില്ലാതെ പതിച്ചു നൽകുന്നതും കൈവശംവെക്കുന്നതും തടയാനാണ് ഭൂപരിഷ്കരണ നിയമം കൊണ്ടുവന്നത്. ഈ നിയമപ്രകാരം എരുമേലി ദേവസ്വത്തിൽനിന്ന് സർക്കാർ ഏറ്റെടുത്ത ഭൂമിയാണ് പിന്നീട് ഈ ഭൂമിയിലെ കുടിയാനായി പരിഗണിച്ച് മലയാളം പ്ലാ​േൻറഷൻസിന് നൽകിയത്. ഭൂപരിഷ്കരണ നിയമം 72ാം വകുപ്പനുസരിച്ച് വ്യക്തികൾക്കാണ് ഭൂമി നൽകേണ്ടത്. അത് മറികടന്നാണ് കമ്പനിക്ക് നൽകിയത്. സർക്കാർവകയെന്ന്​ രേഖകളുള്ള ഭൂമിയാണ്​ 2005ൽ ഹാരിസൺസ് കമ്പനി ബിഷപ് കെ.പി. യോഹന്നാന് വിറ്റത്​. ഇക്കാര്യങ്ങൾ ഹൈകോടതിയിലെ ഗവ. പ്ലീഡറായ സുശീല ഭട്ടാണ് കണ്ടെത്തിയത്. അധികം താമസിയാതെ സുശീല ഇൗ സ്​ഥാനത്തു നിന്ന്​ തെറിക്കുകയും ചെയ്​തു. ബിനു ഡി.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.