റെയ്​ഡ്​; എ.സി.പിക്ക്​ 70 കോടിയുടെ അനധികൃത സ്വത്ത്​

ഹൈദരാബാദ്​: പൊലീസ്​ ഉദ്യോഗസ്​ഥന്​ 70 കോടിയുടെ അനധികൃത സ്വത്ത്​. തെലങ്കാനയിലും ആന്ധ്രയിലുമായി അഴിമതി വിരുദ്ധ ബ്യൂറോ (എ.സി.ബി) നടത്തിയ റെയ്​ഡിലാണ്​ അസി. പൊലീസ്​ കമീഷണർ യെൽമകുറി നരസിംഹ റെഡ്​ഢിയിൽ നിന്ന്​​ വൻ തുകയുടെ അനധികൃത സ്വത്ത്​ കണ്ടെത്തിയത്​. റെഡ്ഡിക്ക്​ ത​ൻെറ സ്വത്തി​ൻെറ ഉറവിടം വ്യക്തമാക്കാനായില്ലെന്ന്​ എ.സി.ബി വൃത്തങ്ങൾ പറഞ്ഞു. ഹൈദരാബാദ്​, വാറങ്കൽ, ജനഗാവ്​, നൽഗൊണ്ട, കരീം നഗർ ജില്ലകളിലെ 25 പ്രദേശങ്ങളിലായിരുന്നു പരിശോധന​. റെയ്​ഡിൽ റവന്യൂ വകുപ്പിലെ രണ്ട്​ ഉദ്യോഗസ്​ഥരും വലയിലായി. ഇവരുടെ കൈവശവും കോടികളുടെ അനധികൃത സ്വത്തുണ്ടെന്ന്​ വ്യക്തമായി.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.