വിലക്ക് ലംഘനം: 63 പേർക്കെതിരെ കേസെടുത്തു

തിരുവനന്തപുരം: ട്രിപ്ൾ ലോക്ഡൗണിനോടനുബന്ധിച്ചുള്ള സുരക്ഷാ ക്രമീകരണങ്ങളുടെ ഭാഗമായി വിലക്ക്​ ലംഘനം നടത്തിയ 63 പേർക്കെതിരെ പൊലീസ് കേസെടുത്തു. അനാവശ്യയാത്ര നടത്തിയ 29 വാഹനങ്ങളും പിടിച്ചെടുത്തു. മാസ്ക് ധരിക്കാതെ സഞ്ചരിച്ച 124 പേർക്കെതിരെയും കേസെടുത്തു. കോവിഡ് രോഗം സംബന്ധിച്ച്​ വ്യാജപ്രചാരണം നടത്തുന്നവര്‍ക്കെതിരെ കര്‍ശന നിയമനടപടി സ്വീകരിക്കുമെന്ന് കമീഷണര്‍ ബൽറാം കുമാർ ഉപാധ്യായ അറിയിച്ചു. നഗരത്തിൽ തുറന്നുപ്രവർത്തിക്കാൻ അനുവദിച്ചിട്ടുള്ള കടകൾ രാവിലെ ഏഴ്​ മുതൽ 11 മണി വരെ മാത്രമേ പ്രവർത്തിക്കാൻ പാടുള്ളൂ. 11 മണി മുതല്‍ 12 മണി വരെ സ്​റ്റോക്ക്‌ എടുക്കുന്നതിന് അനുവദിക്കും. ഈ സമയത്ത് സാധനങ്ങള്‍ വില്‍ക്കാന്‍ പാടില്ല. കൂടാതെ കടകളില്‍ നിന്നും ഹോം ഡെലിവറി അനുവദിക്കില്ലെന്നും കമീഷണർ അറിയിച്ചു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.