Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 11 July 2020 11:58 PM GMT Updated On
date_range 11 July 2020 11:58 PM GMTവിലക്ക് ലംഘനം: 63 പേർക്കെതിരെ കേസെടുത്തു
text_fieldsbookmark_border
തിരുവനന്തപുരം: ട്രിപ്ൾ ലോക്ഡൗണിനോടനുബന്ധിച്ചുള്ള സുരക്ഷാ ക്രമീകരണങ്ങളുടെ ഭാഗമായി വിലക്ക് ലംഘനം നടത്തിയ 63 പേർക്കെതിരെ പൊലീസ് കേസെടുത്തു. അനാവശ്യയാത്ര നടത്തിയ 29 വാഹനങ്ങളും പിടിച്ചെടുത്തു. മാസ്ക് ധരിക്കാതെ സഞ്ചരിച്ച 124 പേർക്കെതിരെയും കേസെടുത്തു. കോവിഡ് രോഗം സംബന്ധിച്ച് വ്യാജപ്രചാരണം നടത്തുന്നവര്‍ക്കെതിരെ കര്‍ശന നിയമനടപടി സ്വീകരിക്കുമെന്ന് കമീഷണര്‍ ബൽറാം കുമാർ ഉപാധ്യായ അറിയിച്ചു. നഗരത്തിൽ തുറന്നുപ്രവർത്തിക്കാൻ അനുവദിച്ചിട്ടുള്ള കടകൾ രാവിലെ ഏഴ് മുതൽ 11 മണി വരെ മാത്രമേ പ്രവർത്തിക്കാൻ പാടുള്ളൂ. 11 മണി മുതല്‍ 12 മണി വരെ സ്റ്റോക്ക് എടുക്കുന്നതിന് അനുവദിക്കും. ഈ സമയത്ത് സാധനങ്ങള്‍ വില്‍ക്കാന്‍ പാടില്ല. കൂടാതെ കടകളില്‍ നിന്നും ഹോം ഡെലിവറി അനുവദിക്കില്ലെന്നും കമീഷണർ അറിയിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story